2024 ഐ.പി.എല്‍ സീസണ്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവും തമ്മിലാണ് ആദ്യം മത്സരം. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മത്സരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരബാദും തമ്മിലുള്ളത്.
എന്നാല്‍ മത്സരത്തിന് മുന്നെ സണ്‍ റൈസേഴ്‌സിന് തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. ടീമിന്റെ സ്പിന്നര്‍മാരില്‍ പ്രധാനിയായ വനിന്ദു ഹസരംഗ ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ബംഗ്ലാദേശും ശ്രീലങ്കയും തമ്മില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. പരമ്പരക്കായുള്ള ലങ്കന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ ടീമില്‍ വനിന്ദു ഹസരങ്ക തിരിച്ചുവന്നതാണ് ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയം. റെഡ് ബോളില്‍ വിരമിച്ചതിന് ശേഷമാണ് താരത്തിന്‍രെ തിരിച്ചുവരവ്.
തന്റെ 26ാം വയസിലാണ് താരം വിരമിക്കല്‍ തീരുമാനമെടുക്കുന്നത്. ടി-20യിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് താരം ടെസ്റ്റില്‍ നിന്നും വിരമിക്കുമെന്ന് പറഞ്ഞത്.
മാര്‍ച്ച് 22മുതല്‍ 26വരെ സിലറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ മൂന്ന് വരെ സഹൂര്‍ അഹമ്മദ് സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം വിജയിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയിരുന്നു.
ഹസരംഗയുടെ പുതിയ തീരുമാനത്തോടെ സണ്‍റൈസേഴ്‌സാണ് സമ്മര്‍ദത്തിലായത്. ടീമിലെ പ്രധാന ബൗളര്‍ എന്ന നിലയില്‍ താരത്തിന്റെ വിടവ് വലുതായിരിക്കും. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് ഏറ്റുമുട്ടുമ്പോള്‍ സുനില്‍ നരേന്‍ പോലുള്ള സ്പിന്നര്‍മാരെ പ്രതിരോധിക്കാന്‍ സണ്‍റൈസേഴ്‌സിന് മികച്ച സ്പിന്നര്‍മാരെ ആവശ്യമാണ്.
നിലവിലെ സണ്‍ റൈസേഴ്‌സ് സ്‌ക്വാഡ്: അബ്ദുല്‍ സമദ്, അന്‍മോള്‍പ്രീത് സിങ്, മയങ്ക് അഗര്‍വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, രാഹുല്‍ ത്രിപാതി, ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മര്‍ക്രം, ഗ്ലെന്‍ ഫിലിപ്‌സ്, സന്‍വീര്‍ സിങ്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, വാഷിങ്ടണ്‍ സുന്ദര്‍, ഹെന്‍ഡ്രിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), ആകാശ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫറൂഖി, ജയദേവ് ഉനത് കട്ട്, ജാതവേദ് സുബ്രഹ്‌മണ്യം, മയങ്ക് മര്‍ക്കണ്ടെ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഉമ്രാന്‍ മാലിക്
Content Highlight: A Huge Setback For Sunrisers Hyderabad