എന്നാല്‍ മത്സരത്തിന് മുന്നെ സണ്‍ റൈസേഴ്‌സിന് തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. ടീമിന്റെ സ്പിന്നര്‍മാരില്‍ പ്രധാനിയായ വനിന്ദു ഹസരംഗ ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ബംഗ്ലാദേശും ശ്രീലങ്കയും തമ്മില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. പരമ്പരക്കായുള്ള ലങ്കന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ ടീമില്‍ വനിന്ദു ഹസരങ്ക തിരിച്ചുവന്നതാണ് ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയം. റെഡ് ബോളില്‍ വിരമിച്ചതിന് ശേഷമാണ് താരത്തിന്‍രെ തിരിച്ചുവരവ്.
തന്റെ 26ാം വയസിലാണ് താരം വിരമിക്കല്‍ തീരുമാനമെടുക്കുന്നത്. ടി-20യിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് താരം ടെസ്റ്റില്‍ നിന്നും വിരമിക്കുമെന്ന് പറഞ്ഞത്.
മാര്‍ച്ച് 22മുതല്‍ 26വരെ സിലറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ മൂന്ന് വരെ സഹൂര്‍ അഹമ്മദ് സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം വിജയിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയിരുന്നു.
ഹസരംഗയുടെ പുതിയ തീരുമാനത്തോടെ സണ്‍റൈസേഴ്‌സാണ് സമ്മര്‍ദത്തിലായത്. ടീമിലെ പ്രധാന ബൗളര്‍ എന്ന നിലയില്‍ താരത്തിന്റെ വിടവ് വലുതായിരിക്കും. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് ഏറ്റുമുട്ടുമ്പോള്‍ സുനില്‍ നരേന്‍ പോലുള്ള സ്പിന്നര്‍മാരെ പ്രതിരോധിക്കാന്‍ സണ്‍റൈസേഴ്‌സിന് മികച്ച സ്പിന്നര്‍മാരെ ആവശ്യമാണ്.