| Saturday, 17th February 2024, 1:39 pm

തിരിച്ചടിക്കുമേലെ തിരിച്ചടി...; ഓസ്‌ട്രേലിയയുടെ കാര്യം തീരുമാനമായി

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ആദ്യ മത്സരം ഫെബ്രുവരി 21ന് വെല്ലിങ്ടണ്‍ റീജിയേണല്‍ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. രണ്ടും മൂന്നും മത്സരം ഫെബ്രുവരി 23, 25 തിയ്യതിയില്‍ ഈഡണ്‍ പാര്‍ക്കിലാണ് നടക്കുന്നത്.

എന്നാല്‍ പരമ്പര തുടങ്ങുന്നതിന് മുമ്പേ ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്.

ന്യൂസിലന്‍ഡിനെതിരെ ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് പുറത്തായിരിക്കുകയാണ്. ടി-20 ലോകകപ്പിന് മുന്നോടിയായുള്ള നിര്‍ണായക തയ്യാറെടുപ്പില്‍ താരത്തിന്റെ അസാനിധ്യം വലിയ വെല്ലുവിളിയാണ് ടീമില്‍ ഉണ്ടാക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച അഡ്ലെയ്ഡില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനിടെ സ്റ്റോയിനിസിന് നടുവേദന അനുഭവപ്പെട്ടതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്ക് വകവയ്ക്കാതെ കളിച്ച സ്റ്റോയിനിസ് 16 റണ്‍സ് നേടുകയും മൂന്ന് വിക്കറ്റും വീഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന് കാര്യമായ പരിക്ക് നേരിടുന്നതാണ് മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സ്‌റ്റോയിനിസിന് പകരക്കാരനായി പുതുമുഖം ആരോണ്‍ ഹാര്‍ഡിയെ വിളിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയുടെ വെല്ലുവിളികള്‍ വര്‍ധിപ്പിച്ചുകൊണ്ട് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മാത്യു വെയ്ഡ് തന്റെ കുഞ്ഞിന്റെ ജനനത്തില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ്.

കൂടാതെ, അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഉണ്ടായ ചെറിയ ഹാംസ്ട്രിങ് വേദന കാരണം മാത്യു ഷോര്‍ട്ടിന്റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്.

ഹാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ണായകമാണെന്ന് മാനേജമെന്റ് പറഞ്ഞിരുന്നു. ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്.

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാകസ്‌വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ, ആരോണ്‍ ഹാര്‍ഡി.

Content Highlight: A Huge setback for Australia

We use cookies to give you the best possible experience. Learn more