ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ 9 മുതല്‍ 13 വരെയുള്ള തീയതികളിലാണ് നടക്കാനിരിക്കുന്നത്. ഗ്രേറ്റര്‍ നോയിഡ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടിലാണ് മത്സരം. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെ വമ്പന്‍ തിരിച്ചടിയാണ് അഫ്ഗാനിസ്ഥാന് സംഭവിച്ചിരിക്കുന്നത്.
ടീമിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടറും ക്യാപ്റ്റനുമായ റാഷിദ് ഖാന്‍ മാനേജ്‌മെന്റിനോട് വിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ (ഓഗസ്റ്റ് 26ന്) അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് കിവീസിനെതിരായ ടെസ്റ്റില്‍ താരം ഉണ്ടാകില്ലെന്ന് അറിയിച്ചത്.
അടുത്തിടെ നടന്ന ദ ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ നിന്നും ഹാംസ്ട്രിങ് പരിക്ക് കാരണം റാഷിദ് ഖാന്‍ പുറത്തായിരുന്നു. ഇപ്പോള്‍ ദീര്‍ഘമേറിയ ഫോര്‍മാറ്റില്‍ താന്‍ ഫിറ്റല്ലാത്തതുകൊണ്ടാണ് താരം ടീമില്‍ നിന്നും മാറിനില്‍ക്കുന്നത്.
‘അടുത്തിടെയാണ് റാഷിദ് ഖാന് പരിക്കേറ്റത്. അദ്ദേഹത്തിന് മൂന്ന് നാല് ആഴ്ചത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതിനിടെ ടി-20 മത്സരങ്ങള്‍ കളിച്ചെങ്കിലും ദീര്‍ഘമേറിയ ഫോര്‍മാറ്റില്‍ അദ്ദേഹം ആരോഗ്യവാനല്ല,’അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥനായ സയിദ് നസീം പറഞ്ഞു.
കിവീസിനെതിരായ ടെസ്റ്റില്‍ നിന്നും പുറത്തായെങ്കിലും ഇനി നടക്കാനിരിക്കുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ റാഷിദ് ഖാന്‍ മടങ്ങി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റിലെ അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ് മാനേജ്‌മെന്റ് പുറത്തുവിട്ടിരിക്കുകയാണ്. ടീമിന്റെ നായകന്‍ ഹഷ്മത്തുള്ള ഷാഹിദിയാണ്.
ഹസ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇബ്രാഹിം സദ്രാന്‍, റിയാസ് ഹസന്‍, റഹ്‌മത്ത് ഷാ, ബഹീര്‍ ഷാ മഹ്ബൂബ്, ഇക്രം അലിഖേല്‍ (വിക്കറ്റ് കീപ്പര്‍), ഷാഹിദുള്ള കമാല്‍, ഗുല്‍ബാദിന്‍ നായിബ്, അഫ്‌സര്‍ സസായി (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, സിയൗ റഹ്‌മാന്‍ അക്ബര്‍, ക്യുറഹ്‌മാന്‍ അക്ബര്‍, സാഹിര്‍ ഖാന്‍, നിജാദ് മസൂദ്, ഫരീദ് അഹമ്മദ് മാലിക്, നവീദ് സദ്രാന്‍, ഖലീല്‍ അഹമ്മദ്, യമ അറബ്
Content Highlight: A huge setback for Afghanistan against New Zealand