ബെംഗളൂരു: സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ ബെംഗളൂരുവില്‍ ഐ.ടി ട്രേഡ് യൂണിയനുകളുടെ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചു.
കര്‍ണാടകയിലെ ഐ.ടി തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ സംഘടനയായ കര്‍ണാടക സ്റ്റേറ്റ് ഐ.ടി/ ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂണിയന്റെ (കെ.ഐ.ടി.യു) നേതൃത്വത്തില്‍ സംഘടിപ്പിച്ച മെയ്ദിന റാലിയിലാണ് നൂറുകണക്കിന് ഐ.ടി തൊഴിലാളികള്‍ അണിനിരന്നത്.
രാവിലെ 10.30ന് ബെംഗളൂരു ടൗണ്‍ ഹാളിനു മുന്നില്‍ നിന്നും ആരംഭിച്ച റാലി രണ്ടു കിലോമീറ്റര്‍ പിന്നിട്ട് ഫ്രീഡം പാര്‍ക്കില്‍ സമാപിക്കുകയായിരുന്നു.
ചെങ്കൊടികളും ചുവന്ന ബാനറുകളും ബലൂണുകളും പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു ഐ.ടി തൊഴിലാളികളുടെ റാലി. മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ചിത്രം ആലേഖനം ചെയ്ത ചുവന്ന ടീ ഷര്‍ട്ടണിഞ്ഞും നിരവധി പേര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.