ഡിസംബറിൽ നെറ്റ്ഫ്ലിക്സ് പ്രേക്ഷകരെ കാത്തിരിക്കുന്നത് സിനിമ, സീരീസുകളുടെ വമ്പൻ ഘോഷയാത്ര
Entertainment news
ഡിസംബറിൽ നെറ്റ്ഫ്ലിക്സ് പ്രേക്ഷകരെ കാത്തിരിക്കുന്നത് സിനിമ, സീരീസുകളുടെ വമ്പൻ ഘോഷയാത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th December 2022, 6:49 pm

2022ലെ അവസാന മാസമായ ഡിസംബറിൽ ആഗോള എന്റർടൈൻമെന്റ് ഭീമൻമാരായ നെറ്റ്ഫ്ലിക്സ് ഒരു പിടി സിനിമകളും, വെബ്സീരിസുകളുമാണ് ഇന്ത്യൻ മാർക്കറ്റിന് വേണ്ടി പുറത്തിറക്കുന്നത്.

നിലവിൽ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സിന്റെ ബിസിനസ് ഇടിവ് നേരിടുന്ന സാഹചര്യത്തിൽ, അടുത്ത വർഷം ഇന്ത്യൻ മാർക്കറ്റ് കീഴടക്കാൻ നിരവധി പദ്ധതികൾ നെറ്റ് ഫ്ലിക്സ് ഇന്ത്യ തയാറാക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

2023 ൽ കുറഞ്ഞ തുകയ്ക്ക് പരസ്യം ധാരാളം വരുന്ന പ്ലാനുകൾ പുറത്തിറക്കാനും നെറ്റ്ഫ്ലിക്സ് ഇന്ത്യ പദ്ധതിയിടുന്നുണ്ട്. പരസ്യത്തിലൂടെ പരമാവധി വരുമാനം നേടുക എന്ന ലക്ഷ്യമാണ് ഇതിലൂടെ നെറ്റ്ഫ്ലിക്സ് ലക്ഷ്യമിടുന്നത്.

ഡിസംബർ ഒന്നിന് പ്രധാനമായും ഒരു വെബ്സീരീസും അഞ്ച് സിനിമകളുമാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നത്.

ഡെഡ് എൻഡ് എന്ന പോളിഷ് വെബ്സീരീസാണ് ഡിസംബർ ഒന്നിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യപ്പെടുന്ന ഏക സീരിസ്.കൂടാതെ സൊളാൻസ്, ക്വാല, ട്രോൾ, സ്നിപ്പർ:റോഗ് മിഷൻ, ദി മാസ്ക്കിഡ് സ്കാമർ മുതലായ സിനിമകളും ഡിസംബർ ഒന്നിന് റിലീസ് ചെയ്യുന്നുണ്ട്.

ഡിസംബർ ഒന്നിന് ശേഷം ഡിസംബർ രണ്ടിനും ഒരു സീരിസും ബാക്കി സിനിമകളുമാണ് നെറ്റ്ഫ്ലിക്സിൽ നിന്നും പുറത്തിറങ്ങുന്നത്. അമേരിക്കൻ ഡ്രാമ സീരിസായ ഫയർഫ്ലൈ ലെയ്ന്റെ രണ്ടാം സീസണാണ് ഡിസംബർ രണ്ടിന് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്ന ഏക സീരീസ്.

റിലീസ് സിനിമകളായി സ്ക്രൂജ്: എ ക്രിസ്മസ് കരോൾ, ലേഡി ചട്ടർലീസ് ലവ്വർ, വാരിയേഴ്‌സ് ഓഫ് ഫ്യുച്ചർ, ഹോട്ട് സ്കൾ, സർ എന്നിവയാണ് ഡിസംബർ 2 ന് പുറത്തിറങ്ങുന്ന സിനിമകൾ.

ഡിസംബർ അഞ്ചിന് മൈഗ്റ്റി ട്രെയിൻ റേസ് എന്ന കുട്ടികളുടെ സീരിസാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നത്.
ഡിസംബർ 6ന് ഒരു സീരിസും രണ്ട് സിനിമകളുമാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നത്.

കുട്ടികൾക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്ന ബോസ്സ് ബേബി ക്രിസ്മസ് ബോണസ് ആണ് ഡിസംബർ 6 ൽ പുറത്തിറങ്ങുന്ന ഏക സീരീസ്.
കൂടാതെ ഡെലിവറി ബൈ ക്രിസ്മസ്, സ്ട്രോക്സ് എന്നീ സിനിമകളും ഡിസംബർ 6 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യപ്പെടും.

ഡിസംബർ 7ന് സിനിമയെക്കാൾ കൂടുതൽ സീരിസുകളാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. ടൂ ഹോട് ടു ഹാൻഡിൽ, സ്മൈലി, ദി മോസ്റ്റ്‌ ബ്യൂട്ടിഫുൾ ഫ്ലവർ, ഐ ഹേറ്റ് ക്രിസ്മസ് എന്നിവയാണ് 7ന് പുറത്തിറങ്ങുന്ന സീരിസുകൾ. കൂടാതെ ബേർണിങ്ങ് പേഷ്യൻസ്, എമിലി ദി ക്രിമിനൽ, ദി മാരേജ് ആപ്പ് എന്നീ സിനിമകളും അന്ന് പുറത്തിറങ്ങുന്നുണ്ട്.

ഡിസംബർ 8ന് ദി എലിഫന്റ് വിഷ്പേഴ്സ് എന്ന സിനിമയും ഡ്രാഗൺ ഏജ് അബ്സൊലൂഷൻ എന്ന സീരീസുമാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നത്.


ഡിസംബർ എട്ടിന് ശേഷം ഡിസംബർ 13ന് രണ്ട് റിലീസുകളാണ് നെറ്റ്ഫ്ലിക്സിന്റെ തായി വരുന്നത്.ലാസ്റ്റ് ചാൻസ് യു: ബാസ്കറ്റ് ബോൾ, ഗുൺഡേട്ടമ ആൻ എഗ്ഗ്സലന്റ് അഡ്വഞ്ചർ എന്നീ സീരീസുകളാണ് അന്ന് പുറത്തിറങ്ങുന്നത്.

ഡിസംബർ 15ന് ദി ബിഗ് ഫോർ എന്ന സിനിമയും സോണിക് പ്രൈസ് എന്ന സീരിസുമാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നത്.
ഡിസംബറിലെ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതൽ റിലീസ് വരുന്നത് ഡിസംബർ 16നാണ് ആറ് സീരിസുകളും രണ്ട് സിനിമകളുമാണ് അന്നത്തെ റിലീസുകൾ.

ഡാൻസ് മോൺസ്റ്റർ, സമ്മർ ജോബ്, കുക്ക് അറ്റ് ഓൾ കോസ്റ്റ്സ്, പാരഡൈസ് പി.ഡി, ദി റിക്രൂട്ട്, ഹൗ ടു റൂയിൻ ക്രിസ്മസ് മുതലായ സീരിസുകളും ബാർഡോ, ഫാൾസ് ക്രോണിക്കിൾ ഓഫ് എ ഹാൻഡ്ഫുൾ ഓഫ് ട്രൂത്ത്സ് എന്ന സിനിമയുമാണ് പുറത്തിറങ്ങുന്നത്.

ഡിസംബർ 20ന് ദി സെവൻ ഡെഡ്ലി സിൻസ് എന്ന സിനിമയും ഡിസംബർ 21ന് എമിലി ഇൻ പാരിസ് എന്ന സീരീസും ഡിസംബർ 23ന് ഗ്ലാസ്‌ ഒണിയൻ:എ നൈവ്സ് ഔട്ട്‌ മിസ്റ്ററി എന്ന സിനിമയും റിലീസ് ചെയ്യപ്പെടുന്നുണ്ട്.

ഡിസംബർ 25ന് ക്രിസ്മസ് റിലീസായി ടൈം ഹസ്റ്റ്ലർ എന്ന സീരീസും, ദി വിച്ചർ:ബ്ലഡ്‌ ഒർജിൻ എന്നീ സിനിമകളുമാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നത്.

ഡിസംബർ 30ന് പുറത്തിറങ്ങുന്ന വൈറ്റ് നോയ്‌സ്, എന്ന സിനിമയും ദി ഗ്ലോറി എന്ന സീരീസുമാണ് പുറത്തിറങ്ങുന്നത്.

Content Highlights:A huge number of movies and series await Netflix viewers in December