ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തീപിടിത്തത്തില്‍ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. ഹോസ്റ്റലിലുണ്ടായിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തില്‍ ശരണ്യ, പരിമളം എന്നീ യുവതികളാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ അധ്യാപികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഗവണ്‍മെന്റ് രാജാജി ആശുപത്രിയിലേക്ക് മാറ്റിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തത്തെ തുടര്‍ന്ന് പൊള്ളലേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍ അധ്യാപികയാണ്.
ഇന്ന് രാവിലെയാണ് ഹോസ്റ്റലില്‍ തീപിടിത്തമുണ്ടായത്. മധുരയിലെ പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായാണ് വനിതാ ഹോസ്റ്റല്‍. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് വ്യാപിച്ച കനത്ത പുക സമീപ നിവാസികളില്‍ ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: A huge fire broke out in a women’s hostel in Madurai, Tamil Nadu