| Sunday, 10th December 2023, 4:46 pm

ഗരുഡനിലെ ഒരു വലിയ ഫൈറ്റ് സീക്വന്‍സ് മുഴുവന്‍ ഒഴിവാക്കി ; ലിസ്റ്റിന് അത് വലിയ നഷ്ടമാണ്: അരുണ്‍ വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയെ നായകനാക്കി അരുണ്‍ വര്‍മ എന്ന സംവിധാനം ചെയ്ത ചിത്രമാണ് ഗരുഡന്‍. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. ചിത്രത്തില്‍ ലിസ്റ്റിന്‍ പ്രൊഡ്യൂസര്‍ അല്ലായിരുന്നെങ്കില്‍ എന്ന ചോദ്യത്തിന് ലിസ്റ്റിനെ പോലെയൊരു നിര്‍മാതാവിനെ വേറെവിടെയും കണ്ടിട്ടില്ല എന്നായിരുന്നു അരുണ്‍ വര്‍മയുടെ മറുപടി.

ഷൂട്ടിങ് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ലിസ്റ്റിന്‍ എത്തിച്ചു തന്നിരുന്നെന്ന് അരുണ്‍ ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്സ് ക്ലബ്ബ്23 എന്ന പരിപാടിയില്‍ പറഞ്ഞു. സിനിമയിലെ ഒരു വലിയ ഫൈറ്റ് സീക്വന്‍സ് ഷൂട്ട് ചെയ്തിട്ട് അത് മൊത്തം തന്റെ തീരുമാനത്തില്‍ ഒഴിവാക്കി കളഞ്ഞിരുന്നെന്ന് അരുണ്‍ പറഞ്ഞു. എന്നാല്‍ ലിസ്റ്റിന്‍ ഒരുപാട് നഷ്ട്ടമുണ്ടെങ്കിലും ഒന്നും ചോദിച്ചില്ലെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

‘ലിസ്റ്റിനെ പോലെ വേറൊരു പ്രൊഡ്യൂസറെ ഞാന്‍ കണ്ടിട്ടില്ല. എനിക്കത് ഇമാജിന്‍ ചെയ്യാന്‍ പോലും പറ്റില്ല. എനിക്കറിയില്ല എന്താകും എന്ന്. ഞാന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്നോട് ഒന്നും ചോദിച്ചിട്ടില്ല. നമ്മള്‍ വലിയ സാധനം ഒന്നും ചോദിച്ചിട്ടുമില്ല. പക്ഷേ എന്ത് കാര്യമുണ്ടെങ്കിലും നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ആ സ്‌പോട്ടില്‍ എത്തിക്കുക എന്നത് പുള്ളി ചെയ്തിരുന്നു.

നമ്മള്‍ വലിയൊരു ഫ്‌ലൈറ്റ് സീക്വന്‍സ് ഷൂട്ട് ചെയ്തിട്ട് അത് മൊത്തം ഒഴിവാക്കി കളഞ്ഞിരുന്നു. ഒരു കാര്‍ പൊളിച്ചു കളഞ്ഞിട്ടുണ്ട്. ഒരു ഇന്നോവയും ബൊലോറയും പൊട്ടിച്ചിട്ടുണ്ട്, ഓട്ടോ മറിച്ചിട്ടുണ്ട്. ഇതൊന്നും സിനിമക്ക് അകത്തില്ല. ആ തീരുമാനം എന്റേതാണ്. അത് കളയണമെന്ന് എന്റെ ഡിസിഷന്‍ ആണ്. അത് ഒരു ചോദ്യം പോലും ചോദിക്കാതെ അംഗീകരിച്ച പ്രൊഡ്യൂസര്‍ ആണ് ലിസ്റ്റിന്‍.

ഒരു നിര്‍മാതാവ് എന്ന നിലയില്‍ അവര്‍ക്ക് അത് വലിയ നഷ്ടമാണ് . സിനിമ മനസിലാകുന്ന ഒരു പ്രൊഡ്യൂസറും കൂടിയാണ്. ലിസ്റ്റിന് അല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരുപാട് കഷ്ടപെട്ടിരുന്നു.

സിനിമകള്‍ ഒരുപാട് വരുന്നുണ്ട്. ഈ സിനിമ വന്നു എന്ന് ആളുകള്‍ അറിയണ്ടേ? അതൊരു പ്രോപ്പര്‍ കമ്പനിക്ക് മാത്രമേ പറ്റുകയുള്ളൂ. നമ്മള്‍ ചുമ്മാ ഒരു പടം റിലീസ് ചെയ്താല്‍ അത് ആളുകളിലേക്ക് എത്തുകയില്ല. അതിന് കറക്റ്റ് ആയിട്ട് ബൂസ്റ്റ് ചെയ്യണം. ആളുകളിലേക്ക് എത്തിക്കണം. അത് ലിസ്റ്റിന്റെ കമ്പനി പ്രോപ്പര്‍ ആയിട്ട് ചെയ്യുന്നുണ്ട്.

അതുകൊണ്ടാണ് അവര്‍ നിലനിന്നു പോകുന്നത്. സിനിമാ ചെറുതെങ്കിലും വലുതാണെങ്കിലും ഫീല്‍ ഹുഡ് ആണെങ്കില്‍ എല്ലാം ഒരേ പോലെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവരുടെ പടം നല്ല റീച്ചാകുന്നുണ്ട്. ഒരു വെള്ളിയാഴ്ച്ച ഇറങ്ങിയ സിനിമാ അടുത്ത വെള്ളിയാഴ്ച്ചക്കുള്ളില്‍ പടം ഔട്ട് ആകുന്നില്ല. അതുകൊണ്ടുതന്നെയാണ് ഞാന്‍ അവിടെ തമ്പടിച്ചത്,’ അരുണ്‍ വര്‍മ പറഞ്ഞു.

CONTENT HIGHLIGHTS: A huge fight sequence in Garudaan was omitted entirely; It’s a big loss for the listin: Arun Verma

We use cookies to give you the best possible experience. Learn more