തുര്‍ക്കിയിലെ യുദ്ധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; 12 മരണം
World News
തുര്‍ക്കിയിലെ യുദ്ധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; 12 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2024, 3:12 pm

അങ്കാറ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ആയുധ ഫാക്ടറിയിലെ ക്യാപ്സ്യൂള്‍ ഉത്പാദന യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

സ്ഫോടനത്തില്‍ പ്രധാന കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം. ബാലികേസിര്‍ പ്രവിശ്യയ്ക്ക് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു.

അട്ടിമറി നടന്നതായി സംശയമില്ലെന്ന് പ്രാദേശിക ഗവര്‍ണറെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. തീയണയ്ക്കാന്‍ നിരവധി അഗ്‌നിശമന സേനാംഗങ്ങളെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാന്‍ നാല് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഇല്‍മാസ് ടുങ്ക് എക്സില്‍ കുറിച്ചു.

Content Highlight: A huge explosion at a factory that manufactures military equipment in Turkey; 12 death