മലപ്പുറം: താനൂരില്‍ വിനോദ യാത്ര ബോട്ട് മുങ്ങി അപകടം. പരപ്പനങ്ങാടി-താനൂരില്‍
നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലുണ്ടായ അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മരച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
35 പേര്‍ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം. വൈകീട്ട് ഏഴരയോടെയാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണമായും മുങ്ങുകയായിരുന്നു.
രക്ഷപ്പെടുത്തിയവരെ അടുത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടകള്‍.
നാട്ടുകാര്‍, ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകള്‍, പൊലീസ്, റെവന്യൂ, ആരോഗ്യ വിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.