Kerala News
ചേളാരിയില്‍ അതിഥി തൊഴിലാളിയുടെ നാല് വയസുകാരിയായ മകളെ പീഡിപ്പിച്ചു; മധ്യപ്രദേശ് സ്വദേശി കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 04, 03:10 am
Friday, 4th August 2023, 8:40 am

മലപ്പുറം: ചേളാരിയില്‍ അതിഥി തൊഴിലാളിയുടെ നാല് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ മധ്യപ്രദേശ് സ്വദേശി കസ്റ്റഡിയില്‍. ഗ്വാളിയാര്‍ സ്വദേശിയായ രാം മഹേഷ് കിഷ്‌വയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

വ്യാഴാഴ്ച ഉച്ചക്കായിരുന്ന സംഭവം. സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുട്ടിയെ പ്രതി കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ചേളാരിയില്‍ താമസിക്കുന്ന കുട്ടി കരഞ്ഞുകൊണ്ട് തിരികെയെത്തിയപ്പോള്‍, കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ രക്ഷിതാവാണ് വിവരം പൊലീസില്‍ അറിയിച്ചത്. തേഞ്ഞിപ്പാലം പൊലീസാണ് പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന കുറ്റകൃത്യം നടന്ന പരിധിയിലെ തിരൂരങ്ങാടി പൊലീസിന് പ്രതിയെ കൈമാറുകയായിരുന്നു.

കുട്ടിയുടെ മെഡിക്കല്‍ പരിശോധനയടക്കം നടത്തി അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് പൊലീസ്. രാം മഹേഷ് കിഷ്‌വയുടെ ചോദ്യം ചയ്യല്‍ പുരോഗമിക്കുകയാണ്.

തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ അടക്കം നടത്തി പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പോക്‌സോ വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Content Highlight: A guest worker’s four-year-old daughter was molested in Chelari