| Monday, 17th June 2019, 7:05 pm

'ബാബ്‌റി മസ്ജിദ് പൊളിച്ചവര്‍ വിഡ്ഢികള്‍'; പുരാതന മസ്ജിദ് തകരാന്‍ അനുവദിക്കാതെ ലുധിയാനയിലെ സിഖുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യ-പാക് വിഭജന കാലത്തിന് മുമ്പുള്ള മസ്ജിദ് സംരക്ഷിക്കുകയാണ് ലുധിയാനയിലെ ഹെദോന്‍ ബെട്ട് ഗ്രാമത്തിലെ സിഖുകള്‍. ഡെയിലി സിഖ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പ്രകാരം 1920ലാണ് ഈ മസ്ദിജ് നിര്‍മ്മിക്കുന്നത്. സംരക്ഷിക്കുക മാത്രമല്ല മറ്റാരെയും കയ്യേറാന്‍ അനുവദിക്കുന്നതും ഇല്ല.

ഈ ഗ്രാമത്തില്‍ മുസ്‌ലിം മതത്തില്‍പ്പെട്ട ആരും ഇപ്പോള്‍ ഇല്ല. മസ്ജിദില്‍ നമസ്‌ക്കാരവും നടക്കുന്നില്ല. എന്ത് കൊണ്ടാണ് ഈ മസ്ജിദ് സംരക്ഷിക്കാനുള്ള തീരുമാനം എന്ന ചോദ്യത്തിന് സംരക്ഷിക്കുന്നവരില്‍ പ്രധാനിയായ ജോഗ സിംഗിന്റെ മറുപടി ഇങ്ങനെ ‘ ദൈവത്തിന്റെ ആലയമാണ് അത്’ എന്നായിരുന്നു. ജോഗാ സിംഗിന്റെ പ്രതികരണത്തെ മറ്റ് ഗ്രാമവാസികളും ശരിവെക്കുന്നു.

ബാബറി മസ്ജിദ് തകര്‍ക്കത്തതിനെ കുറിച്ച് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ മറ്റൊരു മുതിര്‍ന്ന വ്യക്തിയായ ബാല്‍ക്കര്‍ സിംഗിന്റെ മറുപടി ഇങ്ങനെ, ‘അവര്‍ വിഡ്ഡികളാണ്. അവര്‍ മറ്റൊരാളുടെ മതത്തിന്റെ കാര്യത്തില്‍ അതിക്രമിച്ചു കടക്കുകയായിരുന്നു. ഞങ്ങളത് ചെയ്യില്ല’ എന്നായിരുന്നു.

We use cookies to give you the best possible experience. Learn more