ടി.പി.ഡി.കെ ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍ ആണ് കുല്‍വീന്ദര്‍ കൗറിന് അനുമോദനമായി മോതിരം അയക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ഗ്രാമിന്റെ മോതിരം അയക്കാനുള്ള തീരുമാനമാണ് അറിയിച്ചിരിക്കുന്നത്.
‘കുല്‍വീന്ദറിന്റെ വീട്ടുവിലാസത്തില്‍ മോതിരം അയയ്ക്കും. കൊറിയര്‍ സര്‍വീസില്‍ സ്വര്‍ണ മോതിരം സ്വീകരിക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ ഒരു പ്രവര്‍ത്തകനെ അവരുടെ വീട്ടിലേക്ക് അയക്കും,’ ടി.പി.ഡി.കെ നേതാവ് പറഞ്ഞു.
കര്‍ഷകരെ പിന്തുണച്ചത് കൊണ്ടാണ് പാര്‍ട്ടി ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിച്ചവരില്‍ കുല്‍വീന്ദര്‍ കൗറിന്റെ അമ്മയും ഉണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
100രൂപയും 200രൂപയും കൊടുത്തിട്ടാണ് കര്‍ഷകര്‍ സമരത്തില്‍ പോയിരിക്കുന്നതെന്ന് കങ്കണ പറഞ്ഞിരുന്നു. കര്‍ഷകരെ അവഞ്ജയോടെയും അനാദരവോടെയും നോക്കി കാണുന്ന കങ്കണയുടെ ഈ നിലപാടിനെതിരെയാണ് താന്‍ പ്രതിഷേധിച്ചതെന്ന് കൗര്‍ ചൂണ്ടിക്കാട്ടി.
മോതിരത്തിനൊപ്പം തന്നെ പെരിയാറിന്റെ ചില പുസ്തകങ്ങള്‍ കൗറിന് സമ്മാനിക്കുമെന്നും പെരിയാര്‍ ദ്രാവിഡകഴകം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപെട്ട കങ്കണ ദല്‍ഹിയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ ഇരിക്കുമ്പോഴാണ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ അവരുടെ മുഖത്തടിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കുല്‍വീന്ദര്‍ കൗറിനെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: A gold ring with Periyar’s image engraved on it for kulveendhar kaur