| Friday, 30th October 2015, 9:07 am

ഇതൊന്നു കേട്ടുനോക്കൂ... താളമേളങ്ങളില്ലെങ്കിലും ഇത് നിങ്ങള്‍ക്കിഷ്ടപ്പെടാതിരിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

“കാത്തിരുന്നു. കാത്തിരുന്നു” കാത്തിരിപ്പിന്റെ നൊമ്പരമൂറുന്ന “എന്ന് നിന്റെ മൊയ്തീന്‍” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ അതിമനോഹരമായ ആ ഗാനം. ശ്രേയാ ഗോഷാലിന്റെ ശബ്ദമാധുര്യം കൂടിയായപ്പോള്‍ ആ ഗാനത്തിന്റെ ഇമ്പ മാധുര്യം ഏവരുടെയും മനസ്സില്‍ ഇടംനേടി. ഇവിടെയിതാ ഒരു കൊച്ചു പെണ്‍കുട്ടി ആ മനോഹരമായ. ഗാനം തന്റെ സ്‌കൂളില്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ ആലപിക്കുന്നു. യഥാര്‍ത്ഥ ഗാനത്തിന്റെ ഉള്‍ത്തുടിപ്പ് ഒട്ടു ചോരാതെ.

വയനാട് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹാനയാണ് ഈ അനുഗ്രഹീത ഗായിക. ചുണ്ടേല്‍ വെള്ളാരം കുന്ന് സ്വദേശിനിയായ ഷഹാന കൂലിതൊഴിലാളിയായ ഷാജഹാന്റെ മകളാണ്. ഷഹാനയുടെ മൂത്തസഹോദരിയും നല്ലൊരു ഗായികയാണ്.

ഷഹാനയ്ക്ക് അഭിനന്ദനം നല്‍കിക്കൊണ്ട് പ്രശസ്ത ഗായകന്‍ ഷഹബാസ് അമനും കമന്റിട്ടിരുന്നു. സാഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ. ഇനി നിങ്ങള്‍ തന്നെ പറയൂ ഈ ഗാനാലാപനം എങ്ങനുണ്ടെന്ന്

കലക്കി മോളേ… കലക്കി …!!!!സ്കൂളില്‍ വെച്ച് ഈ മോള് പാടിയ പാട്ട് കേട്ടു നോക്കിയേ … നമിക്കണം …

Posted by Em Kutty Mundakkulam on Thursday, 29 October 2015

We use cookies to give you the best possible experience. Learn more