|

ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി ബെംഗളുരു മെട്രോയില്‍;അന്വേഷണം ശക്തമാക്കി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കോട്ടയത്ത് നിന്ന് കാണാതായ വിദ്യാര്‍ഥി ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബെംഗളൂരു മെട്രോയില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു സ്വദേശിയായ ആളാണ് പൊലീസിന് ഈ വിവരം നല്‍കിയത്.

ഇതേതുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തില്‍ ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലെത്തി.

കഴിഞ്ഞ ദിവസം  ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടി മെട്രോയില്‍ നിന്നിറങ്ങി വരുന്നത് കണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മെട്രോയിലെ സി.സി.ടി.വി ദൃശ്യത്തില്‍ ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടെത്തി.


ALSO READ: പ്രീത ഷാജിക്കു വേണ്ടി സമരം ചെയ്ത് അറസ്റ്റിലായവര്‍ നാളെ ജയിലില്‍ നിരാഹാരം കിടക്കും


മെട്രോയ്ക്കുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. ഇതിന്റെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമെ ട്രെയിനില്‍ കണ്ടത് ജെസ്നയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. മാത്രമല്ല. ദൃശ്യങ്ങളിലുള്ളത് ജെസ്നയാണോയെന്ന് ബന്ധുക്കള്‍ സ്ഥിരീകരിക്കേണ്ടതുമുണ്ട്.

കുടക്, മടിക്കേരി, കൊല്ലൂര്‍, കുന്താപുരം എന്നിവിടങ്ങളില്‍ ജെസ്നയ്ക്കായി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതായത്.