തൃശൂര്‍: ഓട്ടുപാറയില്‍ ബസിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലുവയസുകാരി മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി നൂറ ഫാത്തിമയാണ് മരിച്ചത്.
രക്ഷിതാക്കളായ ഉനൈസ്, റെയ്ഹാനത്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്.
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.കുട്ടിയുടെ മാതാപിതാക്കള്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
റെയ്‌ഹാനത്ത് ഗര്‍ഭിണിയാണ്. റെയ്ഹാനത്തിന്റെ രണ്ട് കാലും ഉനൈസിന്റെ ഒരു കൈയും ഒടിഞ്ഞതായാണ് വിവരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
Content Highlight: A four-year-old girl died after a box auto-rickshaw overturned after being hit by a bus in Thrissur