| Sunday, 1st March 2020, 7:56 pm

അമിത്ഷായുടെ റാലിയിലേക്ക് തോക്കുമായി മുന്‍ ജവാന്‍; 'ഞാന്‍ ബി.ജെ.പി അനുകൂലി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രിയും മുന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത്ഷാ പങ്കെടുത്ത ബി.ജെ.പിയില്‍ തോക്കുമായെത്തിയ മുന്‍ ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹിദ് മിനാറില്‍ നടന്ന റാലിയിലേക്കാണ് ഇയാള്‍ എത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാദു നന്ദിയെന്ന മുന്‍ ജവാനാണ് തോക്കുമായെത്തിയത്. അരയില്‍ തോക്ക് തിരുകിയാണ് ഇയാള്‍ എത്തിയത്. താന്‍ ബി.ജെ.പി അനുകൂലിയാണെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.

ബി.ജെ.പി പ്രവര്‍ത്തകരുടെ വരിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരക്ഷ പരിശോധന നടത്തവേയാണ് ഇയാളുടെ അരയില്‍ തോക്ക് കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ഇയാള്‍ തോക്കുമായി എത്തിയതെന്ന് വ്യക്തമല്ല.

തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് ഇയാള്‍ ഹാജരാക്കിയതോടെ പിന്നീട് പൊലീസ് വിട്ടയച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more