ലഖ്‌നൗ: സന്യാസവേഷധാരി യു.പിയില്‍ അഞ്ച് വയസുകാരനെ നിലത്തടിച്ച് കൊലപ്പെടുത്തി. മഥുരയിലെ ഗോവര്‍ദ്ധന്‍ ഏരിയയിലെ രാധാകുണ്ഡ് കമ്മ്യൂണിറ്റി സെന്ററിന് സമീപമാണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ
സന്യാസി വേഷം ധരിച്ചെത്തിയയാള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 52കാരനായ ഓം പ്രകാശ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രകാശ് കുട്ടിയെ നിലത്തിട്ട് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് ഓംപ്രകാശ് കുട്ടിയെ ഉപദ്രവിക്കുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചുനെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് അറയിക്കുന്നത്. കൊലപാതകം പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടാകുന്നുണ്ട്. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlight: A five-year-old boy was beaten to death by a monk dressed as a monk in U.