|

അട്ടപ്പാടിയില്‍ അഞ്ചുമാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അട്ടപ്പാടിയില്‍ അഞ്ച് മാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു. നക്കുപ്പതി ഊരില്‍ ആദിബാല സുബ്രഹ്‌മണ്യന്റെയും ഹംസവല്ലിയുടെയും പെണ്‍കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിനെ അഗളി സാമൂഹ്യരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്നാണ് പ്രാഥമിക വിവരം.

കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ മുലപ്പാല്‍ കൊടുക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയും കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു.

Content Highlight: A five-month-old tribal baby died in Attapadi

Video Stories