| Sunday, 16th May 2021, 6:27 pm

ബേപ്പൂരില്‍ നിന്നും മീന്‍ പിടിക്കാന്‍ പോയ ബോട്ട് ന്യൂ മംഗളൂരുവിന് സമീപം കണ്ടെത്തിയതായി വിവരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് ‘അജ്മീര്‍ ഷാ’ എന്ന ബോട്ട് കണ്ടെത്തിയതായി വിവരം.
ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ബേപ്പൂര്‍ എം.എല്‍.എ പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.

കാലാവസ്ഥ അനുകൂലമായാല്‍ ബോട്ട് കരപറ്റും എന്നാണ് തീരദേശ പൊലീസ് മേധാവി ഐ.ജി.പി. വിജയന്‍ അറിയിച്ചത്.
മിലാദ്- 03 എന്ന രണ്ടാമത്തെ ബോട്ടും കാലാവസ്ഥ അനുകൂലമായാല്‍ വൈകാതെ കരയിലെത്തുമെന്നും അദ്ദേഹം അറിയിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു. മെയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നില്ല. 15പേരാണ് ബോട്ടിലുണ്ടായിരുന്നത്.

പി.എ മുഹമ്മദ് റിയാസിന്റെ വാക്കുകള്‍

ശുഭവാര്‍ത്ത തന്നെയാണ്
അങ്ങ് വടക്കുനിന്നും വരുന്നത്.
ബേപ്പൂരില്‍ നിന്നും മീന്‍ പിടിത്തത്തിന് പോയി കാണാതായ ‘അജ്മീര്‍ ഷാ ‘ എന്ന ബോട്ട് കണ്ടെത്തിയതായാണ് വിവരം.
ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണ്.
എല്ലാവരും സുരക്ഷിതരും.
കാലാവസ്ഥ അനുകൂലമായാല്‍ കരപറ്റും എന്നാണ് അല്‍പസമയംമുന്‍പ്
സംസ്ഥാന തീരദേശ പൊലീസ് മേധാവി ഐ.ജി പി. വിജയന്‍ വിളിച്ചറിയിച്ചത്.
മിലാദ് – 03 എന്ന രണ്ടാമത്തെ ബോട്ടും കാലാവസ്ഥ അനുകൂലമായാല്‍ വൈകാതെ കരയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഏറെ ആശ്വാസം പകരുന്നതാണീ വാര്‍ത്ത .
ഈ വിഷയത്തിന് ബന്ധപ്പെട്ടപ്പോള്‍ ശരവേഗത്തില്‍ ഇടപെട്ട,നമ്മുടെ സംസ്ഥാന ദുരന്തനിവാരണ വിഭാഗം മേധാവി ശേഖര്‍ കുര്യാക്കോസ്, തീരദേശ പോലീസ് മേധാവി ഐ ജി ശ്രീ പി വിജയന്‍, കോസ്റ്റ്ഗാര്‍ഡ് ഐജി ശ്രീ ജെന തുടങ്ങിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights :Mohammad Riyas MLA said that a fishing boat from Beypore was found near New Mangalore

We use cookies to give you the best possible experience. Learn more