ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് പുറത്തായി. ഇന്ത്യ തോല്‍ക്കാനുള്ള കാരണങ്ങളും പ്രശ്‌നങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. അതിനിടയില്‍ മഹേന്ദ്രസിംഗ് ധോണി ഇന്ത്യയെ ഇങ്ങനെ വിജയിപ്പിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ച് എഴുതിയ ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സജ്‌ന തോട്ടാശേരി എന്ന ഫേസ്ബുക്ക് ഹാന്‍ഡിലാണ് സ്‌പോര്‍ട്‌സ് പാരഡൈസോ ക്ലബ്ബ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ എഴുതിയ കുറിപ്പാണിത്.
കുറിപ്പ് വായിക്കാം
മാഞ്ചസ്റ്ററിലെ വലിയ സ്‌ക്രീനില്‍ തെളിയുന്നു 31 റണ്‍സ് നീഡ് ഫ്രം 12 ബോള്‍സ്…. സ്‌ട്രൈക്ക് ചെയ്യാന്‍ നില്‍ക്കുന്നത് ബെസ്റ്റ് ഫിനിഷര്‍ എന്ന് വിളിപ്പേരുള്ള മഹേന്ദ്ര സിംഗ് ധോണി…..ലോക്കി ഫെര്‍ഗുസണ്‍ ആദ്യ ബോള്‍ എറിയുന്നു….. 48.1 ധോണി തന്റെ സകല കരുത്തും കൈകളില്‍ ആവാഹിച്ചു കൊണ്ട് ബോള്‍ പോയിന്റിന് മുകളിലൂടെ സിക്‌സര്‍ പറത്തുന്ന മനോഹരമായ കാഴ്ച്ച…… തന്റെ പിന്‍ഗാമി അത് നേടിയെടുക്കും എന്ന് പലതവണ ആവര്‍ത്തിച്ചിരുന്ന സൗരവ് ഗാംഗുലി കമന്ററി ബോക്‌സില്‍ ഇരുന്ന് ആവേശത്തോടെ സംസാരിക്കുന്നു….. 48.2 ഡോട്ട് ബോള്‍….. ആദ്യ ബോളില്‍ കിട്ടിയ സിക്‌സറില്‍ ഒന്ന് പതറിയെങ്കിലും ഫെര്‍ഗുസണ്‍ വീണ്ടും ട്രാക്കില്‍ എത്തിയിരിക്കുന്നു….. 48.3 സിംഗിള്‍….. ഫെര്‍ഗുസന്റെ ഒരു സ്ലോ ബോള്‍ ഫൈന്‍ ലെഗ്ഗിലേക്ക് ഷോട്ടുതിര്‍ത്ത ധോണി സെക്കന്‍ഡ് റണ്ണിനായി വരുമ്പോള്‍ ‘നോ’ പറഞ്ഞു ഭുവി തിരിച്ചയക്കുന്നു….. സ്ട്രൈക്ക് ലഭിക്കാത്തതിന്റെ ദേഷ്യം ക്യാപ്റ്റന്‍ കൂളിന്റെ മുഖത്തു കാണാമായിരുന്നു….. 48.4 സിംഗിള്‍…… ഫെര്‍ഗുസന്റെ ഒരു ബൗണ്‍സര്‍ തേര്‍ഡ് മാനിലേക്ക് തട്ടിയിട്ട് ഭുവി സ്‌ട്രൈക്ക് മഹിക്ക് നല്‍കുന്നു….. 48.5 ഹ്യൂജ്……. സിക്‌സര്‍……. യോര്‍ക്കര്‍ ലക്ഷ്യം വച്ച ഫെര്‍ഗുസന് പിഴച്ചു, അവസാന ഓവറുകളില്‍ ധോണിക്ക് ഫുള്‍ടോസ് ബോള്‍ ലഭിച്ചാലുള്ള സ്വാഭാവിക റിസള്‍ട്ട്….. ബോള്‍ 102 മീറ്റര്‍ അകലെ പതിക്കുന്നു….. 48.6 സിംഗിള്‍….. ഓവര്‍ പിച്ച് ഡെലിവറി ആയിരുന്നെങ്കിലും ലാസ്റ്റ് ഓവറിലെ സ്‌ട്രൈക്ക് ലഭിക്കാന്‍ വേണ്ടി മാത്രം ധോണി കൂറ്റനടിക്ക് മുതിരാതെ ലോങ്ങ് ഓണിലേക്ക് തട്ടിയിട്ട് ഒരു റണ്‍ നേടി……
നീഡ് 17 ഫ്രം 6 ബോള്‍സ്….. എം സ് ധോണി ഓണ്‍ സ്‌ട്രൈക്ക്…… അവസാന ഓവര്‍ എറിയാന്‍ നീഷാം തയ്യാറെടുക്കുന്നു…. 49.1 ഫോര്‍ റണ്‍സ്…… ഫാബുലസ് മഹേന്ദ്ര സിംഗ്…… ആവേശം കൊണ്ട് സൗരവ് ഗാംഗുലി അലറി വിളിക്കുന്നു….. ഒരു സ്ലോ ഡെലിവറി ആയി ആദ്യ പരീക്ഷണത്തിന് വന്ന നേഷാമിന്റെ കണക്കു കൂട്ടലുകള്‍ പിഴച്ചു….. വെടിയുണ്ട കണക്കെ ബോള്‍ സ്‌ട്രൈറ്റില്‍ അതിര്‍ത്തി കടന്നു….. 49.2 ഡബിള്‍….. 140 KM വേഗതിയില്‍ ഒരു ബൗണ്‍സര്‍ ധോണിയുടെ പെര്‍ഫെക്ട് പുള്‍ ഷോട്ട്….. ഡീപ് മിഡ് വിക്കറ്റില്‍ ടൈലര്‍ മനോഹരമായ ഒരു സേവ്….. ടു റണ്‍സ് കംപ്ലീറ്റഡ്….. 49.3 ദി ഹെലികോപ്റ്റര്‍ ലാന്‍ഡഡ് ഇന്‍ മാഞ്ചസ്റ്റര്‍…. ഇറ്റ്‌സ് എ സിക്‌സര്‍….. മനോഹരമായ ഒരു യോര്‍ക്കര്‍ ബോള്‍ അതിലും മനോഹരായി ഗാലറിയില്‍ എത്തിച്ച ടിപ്പിക്കല്‍ മഹേന്ദ്ര സിംഗ് ധോണി സ്‌പെഷ്യല്‍…… നീഡ് 5 ഫ്രം 3 ബോള്‍സ്…. 49.4 ഡോട്ട് ബോള്‍….. അനതെര്‍ സ്ലോ ഡെലിവറി ആന്‍ഡ് മഹി മിസ്സഡ് ഇറ്റ്…. 49.5….. ധോണി ഫിനിഷ്‌സ് ഓഫ് ഇന്‍ സ്‌റ്റൈല്‍…. ഇന്‍ ടു ദി ക്രൗഡ്….. ഇറ്റ്‌സ് എ ഹ്യൂജ്….. ഇന്ത്യ മാര്‍ച്ചിങ് ഇന്‍ ടു ദി ഫൈനല്‍……
ഹി ഈസ് അവര്‍ ഹീറോ…. ഹി ഈസ് മൈ ബോയ് എന്ന് അഭിമാനത്തോടെ വിളിച്ചു പറയുമ്പോള്‍ ആ പഴയ നീളന്‍ മുടിക്കാരന്‍ മനസ്സിലൂടെ പോയി കാണണം ദാദക്ക്…. ഡ്രസ്സിങ് റൂമില്‍ നിന്നും ആദ്യം ഓടിയെത്തുന്നത് മറ്റാരുമല്ല ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി….. തന്റെ മഹി ഭായിയെ വാരിപ്പുണരുമ്പോള്‍ വിരാടിന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു….. യാതൊരു ഭാവ മാറ്റവുമില്ലാതെ ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍ പവലിയനിലേക്ക് നടക്കുമ്പോള്‍ സ്‌ക്രീനില്‍ തെളിയുന്നു മഹേന്ദ്ര സിംഗ് ധോണി 75*(79)
??????