Kerala News
ഏഴ് വയസുകാരനെ പീഡിപ്പിച്ച അച്ഛന് 90 വര്‍ഷം തടവ് ശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 22, 12:11 pm
Thursday, 22nd June 2023, 5:41 pm

കണ്ണൂര്‍: പയ്യന്നൂരില്‍ ഏഴ് വയസുകാരനായ മകനെ പീഡനത്തിന് ഇരയാക്കിയ അച്ഛന് 90 വര്‍ഷം കഠിന തടവ് വിധിച്ചു. തളിപ്പറമ്പ് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി.

ഐ.പി.സി 376 പ്രകാരം പത്ത് വര്‍ഷവും പോക്‌സോ ആക്ടിലെ നാല് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതവുമാണ് തടവിന് ശിക്ഷിച്ചിട്ടുള്ളത്. വിവിധ വകുപ്പുകള്‍ പ്രകാരം 1,27,000 രൂപ പിഴ നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. ആകെ 90 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

2018ലായിരുന്നു സംഭവം നടന്നത്. ഏഴ് വയസുള്ള മകനെ വീട്ടില്‍ വെച്ച് അച്ഛന്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. നിരവധി തവണ ഇത് തുടര്‍ന്നെന്നും കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlight: A father who molested  seven year old boy sentensed to 90 year in prison