Advertisement
India
വിജയ്‌യുടെ പിറന്നാൾ ആഘോഷത്തിനിടെ തീ കൊണ്ട് സാഹസം; വിദ്യാർത്ഥിയുടെ കൈക്ക് ഗുരുതരമായ പൊള്ളൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 23, 09:39 am
Sunday, 23rd June 2024, 3:09 pm

ചെന്നൈ: സിനിമ താരം വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ തീ കൊണ്ട് സാഹസം കാണിക്കാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ കൈക്ക് പൊള്ളലേറ്റു. വിജയ്‌യുടെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികൾക്കിടയിലാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. വിദ്യാർഥിയോടൊപ്പം പരിപാടിയുടെ ഭാരവാഹികൾക്കും പൊള്ളലേറ്റിട്ടുണ്ട്.

ആഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ടൈൽസ് പൊട്ടിക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. വിജയ്‌യുടെ പാർട്ടിയായ തമിഴ് വെട്രി കഴകമാണ് ആഘോഷം സംഘടിപ്പിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്.

സ്റ്റേജിൽ സാഹസിക പരിപാടി നടത്തുന്നതിനിടെ തീ കുട്ടിയുടെ ദേഹത്തേക്ക് പടരുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച പാർട്ടി ഭാരവാഹികൾക്കും കൂട്ടത്തിൽ പൊള്ളലേറ്റു.

വിജയ്‌യുടെ പിറന്നാൾ ആയതിനാൽ വലിയ പരിപാടികളാണ് തമിഴ് വെട്രി കഴകം പാർട്ടി നടത്തിയത്. തമിഴ്‌നാട്ടിൽ വ്യാപകമായി ആഘോഷപരിപാടികൾ സംഘടിപ്പുച്ചിരുന്നു.

കള്ളക്കുറിച്ചിയിൽ 50പേർ വിഷമദ്യ ദുരന്തത്തിൽ കൊല്ലപ്പെട്ടതിനാൽ തന്റെ പിറന്നാൾ ദിനത്തിൽ ആഘോഷങ്ങൾ ഒന്നും നടത്തരുതെന്ന് വിജയ് അണികളോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വലിയ ആഘോഷ പരിപാടികളാണ് തമിഴ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ നടത്തിയത്.

Content Highlight: a fans hand burnd at vijays birthday party