ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് നെതര്‍ലാന്‍ഡ്‌സിനെതിരെ 83 റണ്‍സിന് പരാജയപ്പെട്ടിരുന്നു.
ഈ ഞെട്ടിക്കുന്ന തോല്‍വിയില്‍ കടുത്ത നിരാശയിലാണ് ആരാധകര്‍. ഇപ്പോഴിതാ ഒരു ബംഗ്ലാദേശ് ആരാധകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തോല്‍വിയില്‍ പ്രകോപിതനായ ഒരു ബംഗ്ലാ ആരാധകന്‍ കാലിലെ ഷൂ അഴിച്ചുമാറ്റികൊണ്ട് സ്വയം മുഖത്ത് അടിക്കുകയാണ് ചെയ്തത്. ഈ സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്.
This Is Really Really Sad
Bangladesh Fans Lost Cool At Eden After Shameful Performance .
Slap Themselves With Shoe. Some Are Saying ” We Dont Mind Loosing To Big Teams. But How Can U Lose To Netherlands? Shakib, Mushfiq And All Should Be Sl*** Shoes. On Behalf Im… pic.twitter.com/RZLGLaWqiK
— বাংলার ছেলে 🇧🇩 (@iSoumikSaheb) October 28, 2023
ODI World Cup 2023: Irate fan slaps himself with shoe after Bangladesh lose to Netherlands #trending #latestnews https://t.co/aqcMctAeRz
— Nouman Zafar (@ffoo055512) October 29, 2023
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലാന്‍ഡ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നെതര്‍ലാന്‍ഡ്സ് 50 ഓവറില്‍ 229 റണ്‍സിന് പുറത്തായി . ഡച്ച് പടക്ക് വേണ്ടി നായകന്‍ എഡ്വേര്‍ഡ് 68 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാ ബൗളിങ് നിരയില്‍ ഷോരിഫുള്‍ ഇസ്ലാം, ടാസ്‌കിന്‍ അഹമ്മദ്, മുസ്തഫിക്വര്‍ റഹീം, മഹദി ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 42.2 ഓവറില്‍ 142 റണ്‍സിന് പുറത്താവുകയായിരുന്നു. നെതര്‍ലാന്‍ഡ്സ് ബൗളിങ് നിരയില്‍ പോള്‍ വാന്‍ മീക്കെരന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഓറഞ്ച് പട 87 റണ്‍സിന് തകർപ്പൻ വിജയം സ്വന്തമാക്കി.
How good has Scott Edwards been so far in the #CWC23 🔥
2️⃣0️⃣4️⃣ Runs
7️⃣8️⃣* Highest Score
9️⃣0️⃣ Strike Rate
5️⃣1️⃣ Average
1️⃣3️⃣ DismissalsTo add to all that he’s gotten Man of the Match vs 🇿🇦, now holds the record for most 50+ ODI scores for the 🇳🇱, reached 2000 total runs across… pic.twitter.com/Cn0Q0rQpw6
— Netherlands Cricket Insider (@KNCBInsider) October 29, 2023
ടൂര്‍ണമെന്റിലെ നെതര്‍ലാന്‍ഡ്സിന്റെ രണ്ടാം ജയമാണിത്. ഇതിനുമുമ്പ് വമ്പന്‍മാരായ സൗത്താഫ്രിക്കയെയും ഓറഞ്ച് പട തോല്‍പ്പിച്ചിരുന്നു.
അതേസമയം ആറ് മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് ബംഗ്ലാദേശിന്റെ അക്കൗണ്ടിലുള്ളത്. അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ട ബംഗ്ലാദേശ് ടീമിന്റെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.
ഒക്ടോബര്‍ 31ന് പാക്കിസ്ഥാനെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ ആണ് വേദി.
Content Highlight: A fan reaction is viral on social media after Bangladesh lose to Netherlands in world cup.