വാഷിങ്ടണ്‍: രണ്ട് വര്‍ഷം മുമ്പ് കാനഡ-യു.എസ് അതിര്‍ത്തിയിലൂടെ യു.എസിലേക്ക് കുടിയേറുന്നതിനിടെ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ച സംഭവത്തില്‍ മനുഷ്യകടത്തുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് അമേരിക്കയില്‍ തുടക്കമായി.
വാഷിങ്ടണ്‍: രണ്ട് വര്‍ഷം മുമ്പ് കാനഡ-യു.എസ് അതിര്‍ത്തിയിലൂടെ യു.എസിലേക്ക് കുടിയേറുന്നതിനിടെ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ച സംഭവത്തില്‍ മനുഷ്യകടത്തുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് അമേരിക്കയില്‍ തുടക്കമായി.
യു.എസില്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് പണം തട്ടി എന്നാരോപിച്ച് ഇന്ത്യക്കാരായ ഹര്‍ഷ്‌കുമാര്‍ രാമന്‍ പട്ടേല്‍, ഫ്‌ളോറിഡക്കാരനായ സ്റ്റീവ് ഷാന്‍ഡ് എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് കാനഡ-യു.എസ് അതിര്‍ത്തിയില്‍വെച്ച് മൂന്ന് വയസുകാരന്‍ ഉള്‍പ്പെടുന്ന നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരണപ്പെടുന്നത്. ഗുജറാത്തിലെ ഡങ്കുച്ച് ഗ്രാമത്തില്‍ നിന്നുള്ള അധ്യാപകനായ ജഗദീഷ് പട്ടേല്‍ ഭാര്യ വൈശാലി, 11 വയസുള്ള മകള്‍ വിഹാംഗി, മൂന്ന് വയസുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് മരിച്ചത്.
ഹര്‍ഷല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അതിര്‍ത്തി കടക്കാന്‍ വേണ്ടി സഹായിച്ചത്. ഇതിന് വേണ്ടി ഹര്‍ഷല്‍ ഫ്‌ളോറിഡയില്‍വെച്ച് പരിചയപ്പെട്ട ഷാന്‍ഡിനെ കുടിയേറ്റക്കാരെ ട്രക്കില്‍ കടത്തിവിടാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ നാലംഗ കുടുംബം മൈനസ് 38 ഡിഗ്രി തണുപ്പില്‍ വാഹനത്തിനായി അതിര്‍ത്തിയില്‍ മണിക്കൂറുകളോളം അലഞ്ഞെങ്കിലും വാഹനം ലഭിക്കാതായതോടെ ഹിമപാതത്തില്‍പ്പെട്ട് മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം പിന്നീട് കനേഡിയന്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
പട്ടേലും ഷിന്‍ഡലും ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് കാനഡയുടെ സ്റ്റുഡന്റ് വിസ സംഘടിപ്പിച്ച് കാനഡയില്‍ എത്തിച്ച് അവിടെ നിന്ന് യു.എസിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമിച്ചത്.
പട്ടേലും അനധികൃതമായാണ് യു.എസില്‍ ഇക്കാലയളവില്‍ താമസിച്ചിരുന്നത്. എന്നാല്‍ പട്ടേല്‍ തന്റെ ദാരിദ്രത്തില്‍ നിന്ന് രക്ഷപ്പെടാനാണ് യു.എസിലേക്ക് കുടിയേറിയതെന്നും ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്.
ഇന്ത്യയില്‍ നിന്ന് കാനഡ വഴി യു.എസിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലാവുന്ന എണ്ണം വളരെ കൂടിയ സാഹചര്യത്തിലാണ് മനുഷ്യക്കടത്തുകേസില്‍ വിചാരണ നടക്കുന്നത്.
Content Highlight: A family froze to death at the US-Canada border trial started in human traffic case