ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എലൈറ്റ് ഫോഴ്സായ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച രാവിലെ ഡ്രോണ്‍ കണ്ടതായി പറയുന്നത്.
പിന്നാലെ വിവരം ദില്‍ഹി പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ ഈ അന്വേഷണത്തില്‍ ഇതുവരെ ഡ്രോണൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതീവ സുരക്ഷാ മേഖലയിലുള്ളതാണ് പ്രധാനമന്ത്രിയുടെ വസതി. ഈ മേഖല റെഡ് നോ ഫ്ളൈറ്റ് സോണിനും ഡ്രോണ്‍ നോ സോണിനും കീഴിലാണ്. പട്ടം പറത്തുന്നതിന് പോലും ഇവിടെ വിലക്കുണ്ട്. ഇവിടെ ഡ്രോണ്‍ എങ്ങനെ വന്നുവെന്നതാണ് അന്വേഷിക്കുന്നത്. ഇത് സുരക്ഷ വീഴ്ചയായിട്ടാണ് വിലയിരത്തുന്നത്.
നേരത്തെ അതിര്‍ത്തിയിൽ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തുകയും സൈനികര്‍ അത് വെടിവെച്ചുവീഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദല്‍ഹിയില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണ്.
Content Highlight: A drone reportedly flew over Prime Minister Narendra Modi’s residence