| Thursday, 27th February 2020, 8:41 pm

പുല്‍വാമ ഭീകരാക്രമണക്കേസില്‍ കനത്ത വീഴ്ച; പ്രതിക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുല്‍വാമ ഭീകരാക്രമണക്കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചു. കുറ്റപത്രം നല്‍കാന്‍ എന്‍.ഐ.എ വൈകിയതിനെ തുടര്‍ന്നാണ് ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതിയായ യൂസുഫ് ചോപന് ജാമ്യം ലഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കുന്നതില്‍ എന്‍.ഐ.എ പരാജയപ്പെട്ടുവെന്നും അതിനാല്‍ സ്വാഭാവിക ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിയായ യൂസുഫ് ചോപനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും അമ്പതിനായിരം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്നും കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചവരെയും കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാനാകാത്തതില്‍ കേന്ദ്ര സര്‍ക്കാരിനും എന്‍.ഐ.എക്ക് നേരെ വിമര്‍ശനം ഉയരുന്ന ഘട്ടത്തിലാണ് കോടതിയുടെ നടപടി.

We use cookies to give you the best possible experience. Learn more