മുംബൈ: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ കളികാണാന്‍ ഗ്യാലറിയിലേക്ക് വരണമെന്ന് സുനില്‍ഛേത്രി ആരാധകരോട് അപേക്ഷിച്ചതിന് പിന്നാലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയുമായുള്ള മത്സരത്തിലെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു.
“ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ കളിയാക്കിക്കോളു, വിമര്‍ശിച്ചോളു പക്ഷേ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരണം.
“”യൂറോപ്യന്‍ ക്ലബ് ഫുട്ബോളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ നിലവാരം വളരെ താഴെയാണെന്നു പറയുന്ന യൂറോപ്യന്‍ ആരാധകര്‍ക്കായി, ശരിയാണ്.. ഞങ്ങളുടെ നിലവാരം വളരെ താഴെയാണ്. പക്ഷേ ഞങ്ങളുടെ അഭിലാഷവും ഇച്ഛാശക്തിയും കൊണ്ട് ഞങ്ങള്‍ ഉറപ്പു തരുന്നു, നിങ്ങളുടെ സമയം നഷ്ടമാകില്ല.”” ഛേത്രി പറഞ്ഞിരുന്നു.
സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ ഗ്രൗണ്ടില്‍ പരിക്ക് അഭിനയിച്ച് ടുണീഷ്യന്‍ ഗോളി
ഛേത്രിയുടെ ആരാധകരോടുള്ള അപേക്ഷയെ പിന്തുണച്ച് കോഹ്ലിയും സച്ചിനും സാനിയ മിര്‍സയും രംഗത്തെത്തിയിരുന്നു.
ഇന്നത്തെ മത്സരം സുനില്‍ഛേത്രിയുടെ നൂറാംമത്സരമാണ്. കഴിഞ്ഞ ദിവസം ചൈനീസ് തായ്പേയ്ക്കെതിരായ മത്സരത്തില്‍ ഛേത്രി ഹാട്രിക് നേടിയിരുന്നു. തന്റെ 99ാമത് മത്സരത്തില്‍ മുംബൈയിലെ ഫുട്ബോള്‍ അറീനയില്‍ ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലായിരുന്നു ഛേത്രി ഹാട്രിക് നേടിയിരുന്നത്.