ഗുജറാത്ത് വികസന മോഡലില്‍ ദളിതര്‍ക്ക് ലഭിച്ചത് തോല്‍വിയും ചൂഷണവും മാത്രമാണ്: ദളിത് നേതാവ് ജിഗ്നേഷ് മെവാനിയുമായുള്ള അഭിമുഖം
Daily News
ഗുജറാത്ത് വികസന മോഡലില്‍ ദളിതര്‍ക്ക് ലഭിച്ചത് തോല്‍വിയും ചൂഷണവും മാത്രമാണ്: ദളിത് നേതാവ് ജിഗ്നേഷ് മെവാനിയുമായുള്ള അഭിമുഖം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2016, 4:52 pm

മോദി ഭരണകാലത്ത് അദ്ദേഹത്തിന്റെ അജണ്ട ഒരു വശത്ത് വര്‍ഗീയ ഫാഷിസത്തിന്റെയും മറുവശത്ത് ആഗോളവത്കരണത്തിന്റേയുമാണ്. പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചു. കീഴ്ജാതിക്കാരും താഴേത്തട്ടിലുള്ളവരും ഒരുപാട് അനുഭവിക്കേണ്ടി വന്നു.


GUJARATH-1

quote-mark

ജനവിരുദ്ധമായ, പട്ടിണിപ്പാവങ്ങള്‍ക്ക് എതിരായ ഗുജറാത്ത് വികസന മോഡലില്‍ ദളിതര്‍ക്ക് ലഭിച്ചത് തോല്‍വിയും ചൂഷണവും മാത്രമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ ദളിതര്‍ വിശ്വസിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ആ കാലം ഇപ്പോള്‍ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആളുകളുടെ തനിനിറം ദളിതര്‍ക്ക് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.


ഫേസ് ടു ഫേസ്: ജിഗ്നേഷ് മെവാനി/ സുരഭി വയ


ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം ഗുജറാത്തില്‍ ഒരു ദളിത് മുന്നേറ്റത്തിനു വഴിവെച്ചിരിക്കുകയാണ്. അഭിഭാഷകനും ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന 35 കാരനായ ജിഗ്നേഷ് മെവാനിയാണ് ഈ ദളിത് പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള ഒരാള്‍. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പൊരാടാന്‍ രൂപീകരിച്ച ഉന ദളിത് അത്യാചാര്‍ ലഡാത് സമിതിയുടെ കണ്‍വീനറാണ് ജിഗ്നേഷ്.

പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ 31ന് ആരംഭിച്ച “ആസാദി കൂച്ച്” ന് നേതൃത്വം നല്‍കുന്നത് മെവാനിയാണ്. ദളിത് ശാക്തീകരണത്തിലേക്കുള്ള താക്കോല്‍ എന്ന് അദ്ദേഹം വിശ്വസിക്കുന്ന ദളിതരുടെ ഭൂ അവകാശങ്ങള്‍ക്കുവേണ്ടിയും മെവാനി പ്രവര്‍ത്തിക്കുന്നുണ്ട്.

ഗുജറാത്തിലെ ദളിത് മുന്നേറ്റത്തിന്റെ ചരിത്രത്തെയും ഉന സംഭവത്തിനുശേഷമുള്ള പ്രതിഷേധങ്ങളെയും സംബന്ധിച്ച് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു.

ഉന സംഭവമാണ് ഈ  വിപ്ലവത്തിന് തുടക്കമിട്ടതെന്നു പറയുമ്പോള്‍ എന്തു തോന്നുന്നു? എന്തുകൊണ്ട് ഈ സംഭവം ഒരു കാറ്റലിസ്റ്റായി?


ഉന സംഭവത്തിന്റെ വീഡിയോ വൈറലായ രീതി, വാട്‌സ് ആപ്പിലൂടെ വീഡിയോ പ്രചരിച്ചത് ഇതെല്ലാം ഉന സംഭവത്തിന്റെ നേര്‍കാഴ്ച നല്‍കുന്നതായിരുന്നു. നട്ടുച്ഛയ്ക്ക് ഉന നഗരത്തില്‍ എല്ലാവരും കണ്ടുനില്‍ക്കെ നാലു ദളിത് യുവാക്കളെ മര്‍ദ്ദിക്കുന്നു. അവരുടെ തൊലിയുരിക്കുന്നു…..


DALIT

ഉന സംഭവത്തിന്റെ വീഡിയോ വൈറലായ രീതി, വാട്‌സ് ആപ്പിലൂടെ വീഡിയോ പ്രചരിച്ചത് ഇതെല്ലാം ഉന സംഭവത്തിന്റെ നേര്‍കാഴ്ച നല്‍കുന്നതായിരുന്നു. നട്ടുച്ഛയ്ക്ക് ഉന നഗരത്തില്‍ എല്ലാവരും കണ്ടുനില്‍ക്കെ നാലു ദളിത് യുവാക്കളെ മര്‍ദ്ദിക്കുന്നു. അവരുടെ തൊലിയുരിക്കുന്നു…..

ഈ ദൃശ്യം ദളിത് സമൂഹത്തിന്റെ അഭിമാനത്തിനും അന്തസ്സിനും ക്ഷതമേല്‍പ്പിച്ചു. പട്ടാപ്പകല്‍ എല്ലാവരും കണ്ടുനില്‍ക്കെ നിങ്ങള്‍ ഒരു വ്യക്തിയുടെ, സമുദായത്തിന്റെ അഭിമാനത്തെ വലിച്ചു കീറുകയാണ്. മാധ്യമങ്ങള്‍ ഈ പ്രശ്‌നം ഏറ്റെടുക്കുകയും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കുകയും ചെയ്തത് ഈ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നു.

മോദി കേന്ദ്രത്തില്‍ അധികാരമുറപ്പിച്ചശേഷം ഗുജറാത്തിലെ ഹിന്ദു “സംരക്ഷകരുടെ” പ്രകൃതം മാറിയിട്ടുണ്ടോ?

സംഘപരിവാറും ബി.ജെ.പിയും ശ്രദ്ധയോടെ തയ്യാറാക്കിയ തന്ത്രത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള ദളിതരെ കാവിവത്കരിക്കാനുള്ള അവരുടെ പദ്ധതി ആരംഭിച്ചു. അവര്‍ ഗുജറാത്തിലും അതിനു ശ്രമിച്ചു. എന്നാല്‍ ജനവിരുദ്ധമായ, പട്ടിണിപ്പാവങ്ങള്‍ക്ക് എതിരായ ഗുജറാത്ത് വികസന മോഡലില്‍ ദളിതര്‍ക്ക് ലഭിച്ചത് തോല്‍വിയും ചൂഷണവും മാത്രമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ ദളിതര്‍ വിശ്വസിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ആ കാലം ഇപ്പോള്‍ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആളുകളുടെ തനിനിറം ദളിതര്‍ക്ക് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

ഒരുവശത്ത് സാമ്പത്തിക സ്ഥിതിയില്‍ യാതൊരു പുരോഗതിയും ഇല്ലാതിരിക്കുമ്പോള്‍ മറുവശത്ത് “വൈബ്രന്റ്” , “ഗോള്‍ഡണ്‍” ഗുജറാത്ത് എന്നിങ്ങനെയുള്ള വലിയ വലിയ ആശയങ്ങളുടെ വെടിപറച്ചിലാണ്. “സബ് കാ സാത്ത്, സബ്കാ വികാസ്” (എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം” എന്നു മുദ്രാവാക്യം വിളിക്കുകയാണ്. പക്ഷെ ഫലത്തില്‍ ദളിതര്‍ക്ക് ഒഴികെ എന്നാണ്. അതുകൊണ്ടുതന്നെ ഈ ഗുജറാത്ത് മോഡലില്‍ നിന്നും അതിക്രമവും മര്‍ദ്ദനവുമല്ലാതെ തങ്ങള്‍ക്ക് ഒന്നും ലഭിക്കാന്‍ പോകുന്നില്ലെന്ന് ദളിതര്‍ തിരിച്ചറിഞ്ഞു.

അടുത്ത പേജില്‍ തുടരുന്നു


മോദി ഭരണകാലത്ത് എസ്.സി, എസ്.ടി അല്ലെങ്കില്‍ ഒ.ബി.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനു പകരം അത് അദാനി, അംബാനി, എസ്സാര്‍ എന്നിവര്‍ക്കാണു നല്‍കിയത്. അതേ മോഡല്‍ തന്നെയാണ് ആനന്ദിബെന്നും പ്രചരിപ്പിക്കുന്നത്.


gujarath-dalit

ആനന്ദിബെന്‍ പട്ടേല്‍, നരേന്ദ്രമോദി സര്‍ക്കാറുകളില്‍ എന്തു വ്യത്യാസമാണ് നിങ്ങള്‍ക്കു അനുഭവപ്പെടുന്നത്?

ഒരു വ്യത്യാസവുമില്ല. മോദി ഭരണകാലത്ത് എസ്.സി, എസ്.ടി അല്ലെങ്കില്‍ ഒ.ബി.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനു പകരം അത് അദാനി, അംബാനി, എസ്സാര്‍ എന്നിവര്‍ക്കാണു നല്‍കിയത്. അതേ മോഡല്‍ തന്നെയാണ് ആനന്ദിബെന്നും പ്രചരിപ്പിക്കുന്നത്. ഇതിനു പുറമേ ആനന്ദിബെന്നിന്റെ ഭരണകാലത്ത് ഭൂരഹിതര്‍ക്ക് ഭൂമി അനുവദിക്കണമെന്ന ചട്ടമുള്ള നിയമമായ ഗുജറാത്തിലെ അഗ്രിക്കള്‍ച്ചറല്‍ ലാന്റ് സീലിങ് ആക്ട് വളച്ചൊടിക്കപ്പെട്ടു. ഇവരാരും ജാതീയ അക്രങ്ങള്‍ക്കെതിരെയോ ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടിയോ പ്രവര്‍ത്തിച്ചിട്ടില്ല.

ഗുജറാത്തിലെ ദളിതരുടെയും ദളിത് മുന്നേറ്റങ്ങളുടെയും ചരിത്രം വിശദീകരിക്കാമോ?

1980ലെ ദളിത് മുന്നേറ്റത്തിന്റെ ഭാഗമായി ദളിത് ഇതര വിഭാഗങ്ങളിലുള്ള നിരവധി ആളുകളുണ്ടായിരുന്നു. ദളിത് പാന്തേഴ്‌സ് (1972ല്‍ ആരംഭിച്ച ജാതിവിരുദ്ധ മുന്നേറ്റം) ന് എല്ലായ്‌പ്പോഴും വളരെ റാഡിക്കലും പുരോഗമനപരവുമായ അജണ്ടയും ലക്ഷ്യവുമാണുണ്ടായിരുന്നത്. ദളിത് മുന്നേറ്റത്തിന്റെ ഒരു വശം ഇതാണ്. ഇക്കാരണം കൊണ്ട് ഒരു സമരോത്സുക മനോഭാവം രൂപപ്പെട്ടു. അതായത്, യാഥാസ്ഥിതികര്‍ തങ്ങളോട് നന്നായി പെരുമാറിയില്ലെങ്കില്‍ ഹിംസാത്മകമായ തിരിച്ചടികളുണ്ടായിരിക്കും എന്ന തരത്തിലുള്ളത്.

സന്ദേശം ഇതാണ്. അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സ്ഥിരമായി പോരാടാന്‍ കഴിയണം. ദളിത് പാന്തറിന്റെ ലക്ഷ്യങ്ങളില്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കുക, മൗലികാവകാശങ്ങള്‍ക്കു വേണ്ടി പോരാടുക, ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കെതിരെ പൊരുതുക, തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യങ്ങളൊന്നും നടപ്പില്‍ വന്നില്ല. ഇതെല്ലാം ലക്ഷ്യപ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിനിന്നു.

മറുവശത്ത് ദളിതരുമായി ഐക്യപ്പെട്ട വളരെ കുറച്ച് പുരോഗമന ശക്തികളെ ഗുജറാത്തിനുണ്ടായിരുന്നുള്ളൂ. ഇതിനെല്ലാം പുറമേ ആഗോളവത്കരണത്തിന്റെ സാമ്പത്തിക നയങ്ങള്‍ വന്നപ്പോള്‍ സ്വത്വ രാഷ്ട്രീയം വലിയൊരു ഘടകമായി മാറി. ഈ രീതിയിലുള്ള രാഷ്ട്രീയത്തിന്റെ പിടിയില്‍ ഇന്ത്യയെമ്പാടുമുള്ള ദളിത് പ്രക്ഷോഭം അകപ്പെട്ടു.

1990നുശേഷമുള്ള ദളിത് പ്രക്ഷോഭങ്ങള്‍ ജാതീയതയ്‌ക്കെതിരെ പോരാടാനുള്ള  “മനുവാദ് മൂര്‍ദാബാദ്” എന്ന പ്രസംഗവിദ്യയില്‍ കുടങ്ങുകയും ദളിതരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വീട്, തുടങ്ങിയവ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു.

ദളിത് പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് അതിക്രമങ്ങളും, ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും ഏറ്റെടുക്കാന്‍ എല്ലായ്‌പ്പോഴും നിരവധി സംഘടനകളുണ്ടായിട്ടുണ്ട്, വ്യക്തി കേന്ദ്രീകൃതമായതും അല്ലാത്തതുമായി. എന്നാല്‍ ഈ ആശയങ്ങളെയെല്ലാം ഐക്യപ്പെടുത്തുകയും ഈ വിഷയങ്ങളെല്ലാം മുന്നോട്ടുവെക്കുകയും ചെയ്യുന്ന ഒരു വേദി ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.


കഴിഞ്ഞ മൂന്നു നാലു ദശാബ്ദത്തിനിടയിലെ ഗുജറാത്തിലെ ദളിത് മുന്നേറ്റത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുകയും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്ത കുറേ ആളുകള്‍ ഉണ്ടായിരുന്നു എന്നു മാത്രമേ എനിക്കു പറയാന്‍ കഴിയൂ.


dalit-rally-gujarath

കഴിഞ്ഞ മൂന്നു നാലു ദശാബ്ദത്തിനിടയിലെ ഗുജറാത്തിലെ ദളിത് മുന്നേറ്റത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുകയും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്ത കുറേ ആളുകള്‍ ഉണ്ടായിരുന്നു എന്നു മാത്രമേ എനിക്കു പറയാന്‍ കഴിയൂ. അനീതി ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്ന തോന്നലുണ്ടായിരുന്നു. എന്നാല്‍ യോജിപ്പിലൂടെ ആശയ ഐക്യം രൂപപ്പെടുത്താനായില്ല. അടിസ്ഥാന തലത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റുള്ളവരുമായി ഐക്യപ്പെടാനും അതുവഴി ദീര്‍ഘകാല മാറ്റത്തിലേക്കെത്താനും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച തരത്തില്‍ ദളിത് മുന്നേറ്റത്തില്‍ പറയത്തക്ക ഉയര്‍ച്ചയുണ്ടായില്ല.

മറുവശത്ത് സ്വത്വ രാഷ്ട്രീയം കാരണം ബൗദ്ധിക വൈരുദ്ധ്യം വര്‍ധിക്കുകയും ചെയ്തു. പ്രത്യേകിച്ച് മോദി ഭരണകാലത്ത് അദ്ദേഹത്തിന്റെ അജണ്ട ഒരു വശത്ത് വര്‍ഗീയ ഫാഷിസത്തിന്റെയും മറുവശത്ത് ആഗോളവത്കരണത്തിന്റേയുമാണ്. പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചു. കീഴ്ജാതിക്കാരും താഴേത്തട്ടിലുള്ളവരും ഒരുപാട് അനുഭവിക്കേണ്ടി വന്നു.

എന്തുകൊണ്ട് ഉന സംഭവം വലിയ തോതില്‍ ഉയര്‍ന്നുവന്നു? കാരണം ഇത്തരമൊരു തിളച്ചുമറിയലിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതുപോലൊന്ന് സംഭവിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. കാരണം ഗുജറാത്തില്‍ മിക്ക ദളിതരും ഭൂരഹിതരായിരുന്നു. വളരെ ആഴത്തിലുള്ള കാര്‍ഷിക പ്രതിസന്ധി നിലനിന്നിരുന്നു. ഗ്രാമീണ മേഖലയിലുള്ള ദളിത് വിഭാഗങ്ങള്‍ വളരെയേറെ ചൂഷണം ചെയ്യപ്പെടുകയാണ്. നഗരത്തില്‍ വസിക്കുന്ന ദളിതന്‍ പലപ്പോഴും വ്യാവസായിക തൊഴിലാളിയോ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനോ ആയിരിക്കും…

അടുത്ത പേജില്‍ തുടരുന്നു


ഇവിടെ (ഗുജറാത്തില്‍) 55000ത്തിലേറെ തോട്ടിപ്പണിക്കാരുണ്ട്. വര്‍ഷങ്ങളോളും മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്തിട്ടും മിനിമം കൂലി മാത്രം ലഭിക്കുകയും സ്ഥിരനിയമനത്തിനുവേണ്ടി വര്‍ഷങ്ങളായി ശ്രമിക്കുകയും ചെയ്യുന്ന ഒരു ലക്ഷത്തോളം ശുചീകരണ തൊഴിലാളികള്‍ ഇവിടെയുണ്ട്.


SCAVENGER

യൂണിയന്‍ രൂപീകരണത്തിലേക്കു നയിച്ച 1980കളിലെ ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളികളെപ്പോലെ അല്ലേ?

അതെ, പക്ഷെ മില്ലിലെ തൊഴിലാളികളും ഫീല്‍ഡിലെ തൊഴിലാളികളും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ദളിത് മില്‍ തൊഴിലാളികളുടെ കാലത്ത് ഒരു പ്രതീക്ഷയുണ്ടായിരുന്നു. പൊരാടനുള്ള കഠിനമായ ആഗ്രഹമുണ്ടായിരുന്നു. അത് ഫീല്‍ഡിലെ തൊഴിലാളികളിലും സജീവമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ ഒരു വിലപേശല്‍ ശക്തിയുണ്ട്. മില്‍ ഉടമകള്‍ അവര്‍ക്ക് താമസസൗകര്യം നല്‍കുകയും അവര്‍ക്ക് വീടുകള്‍ ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അവിടെ പരസ്പര ഐക്യം ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് മാളുകളിലും സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും പോയതിനെ തുടര്‍ന്ന് അവര്‍ കൂടുതല്‍ ചിതറപ്പെട്ടു. അവര്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിന്റെ ശക്തി കുറഞ്ഞു.

മാസം 4000 രൂപയ്ക്ക് ഇവരെ ജോലിക്കുനിര്‍ത്തുന്നത് മോദി സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ വ്യാവസായിക തൊഴിലാളികളുടെ സ്ഥിതി നമുക്ക് ഊഹിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ നഗരത്തിലെ വ്യാവസായിക മേഖലകളില്‍ ജോലി ചെയ്യുന്ന ദളിതരും ഭൂരഹിതരായ ഗ്രാമീണ ദളിതരും നേരിടുന്ന ചൂഷണം കഴിഞ്ഞ 12-15 വര്‍ഷത്തിനിടെ വളരെയധികം ഉയര്‍ന്നു.

ഇതിനൊപ്പം ദളിതര്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിച്ചു. മോദി സര്‍ക്കാറിന്റെ കാലത്ത് 2003നും 2014നും ഇടയില്‍ 14,500 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2004ല്‍ 34 പട്ടികജാതി സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. 2014ല്‍ അത് 74ആയി ഉയര്‍ന്നു. 2005നും 2015നും ഇടയില്‍ ഇടയില്‍ 55ലേറെ ഗ്രാമങ്ങളില്‍ നിന്നും ദളിതരെ ഹിംസാത്മകമായി പുറത്താക്കി. അവര്‍ ജീവിച്ചുപോന്ന ഗ്രാമം അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

ഇവിടെ (ഗുജറാത്തില്‍) 55000ത്തിലേറെ തോട്ടിപ്പണിക്കാരുണ്ട്. വര്‍ഷങ്ങളോളും മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്തിട്ടും മിനിമം കൂലി മാത്രം ലഭിക്കുകയും സ്ഥിരനിയമനത്തിനുവേണ്ടി വര്‍ഷങ്ങളായി ശ്രമിക്കുകയും ചെയ്യുന്ന ഒരു ലക്ഷത്തോളം ശുചീകരണ തൊഴിലാളികള്‍ ഇവിടെയുണ്ട്.


2012ല്‍ ഗുജറാത്ത് പോലീസ് 16, 17, 21 വയസുള്ള മൂന്ന് ദളിത് യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ചു. തൊലിയുരിച്ചു എന്നു തന്നെ പറയാം. പിറ്റേദിവസം ഇവര്‍ ഇതിനെതിരെ കേസുകൊടുക്കാന്‍ പോയതുകൊണ്ട് അവരെ എ.കെ 47 കൊണ്ട് വെടിവെച്ചു കൊന്നു.


gujarath-police

അതുകൊണ്ട് ഒരു വശത്ത് കടുത്ത സാമ്പത്തിക ചൂഷണമാണ്. മറുവശത്ത് ജീവിതത്തിന്റെ മറ്റെല്ലാ വശങ്ങളിലും ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തലും. 2012ല്‍ ഗുജറാത്ത് പോലീസ് 16, 17, 21 വയസുള്ള മൂന്ന് ദളിത് യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ചു. തൊലിയുരിച്ചു എന്നു തന്നെ പറയാം. പിറ്റേദിവസം ഇവര്‍ ഇതിനെതിരെ കേസുകൊടുക്കാന്‍ പോയതുകൊണ്ട് അവരെ എ.കെ 47 കൊണ്ട് വെടിവെച്ചു കൊന്നു. നാലു വര്‍ഷത്തിനുശേഷവും ഈ സംഭവത്തില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഗുജറാത്തില്‍ ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ കുറ്റക്കാരെ കണ്ടെത്തിയത് വെറും 3% കേസുകളില്‍ മാത്രമാണ്. 97% കേസുകളും അട്ടിമറിക്കപ്പെട്ടു.

ഗുജറാത്തില്‍ ദളിതര്‍ക്ക് യാതൊരു നീതിയുമില്ല. കുറച്ചുകാലമായി ഈ തോന്നല്‍ വളരുകയാണ്.

 2015ല്‍ നിങ്ങള്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഗുജറാത്തിലെ ദളിതര്‍ക്കു വിതരണം ചെയ്ത ഭൂമിയുടെ രസകരമായ കണക്ക് ഉള്‍പ്പെടുത്തിയിരുന്നു ?

ഭൂരഹിതരായ കര്‍ഷക തൊഴിലാളികളുടെയും ദളിതരുടെയും പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ചുള്ളതാണ് എന്റെ ആക്ടിവിസം. പ്രത്യേകിച്ച് ഭൂ അവകാശങ്ങള്‍ക്കുവേണ്ടി. ഇന്ത്യയെന്നത് മേലാള മേല്‍ ജാതി കൂട്ടുകെട്ടാണ്, ശരിയല്ലേ?

വസ്തുനിഷ്ഠമായി നോക്കുകയാണെങ്കില്‍ രാജ്യത്തിന്റെ എല്ലാ ഘടകങ്ങളിലും അധിപത്യം സ്ഥാപിച്ചിരിക്കുന്നത് മേല്‍ ജാതി മേലാള കൂട്ടുകെട്ടാണ്. എല്ലാ ഉല്പാദന മാര്‍ഗങ്ങളും അവരുടെ കൈകളിലാണ്. ഭൂമിയ്ക്കുമേലുള്ള നിയന്ത്രണവും അവര്‍ക്കാണ്. ഗ്രാമീണ മേഖലയില്‍ ഉയര്‍ന്ന ജാതിക്കാരുടെ ആധിപത്യത്തിനു പ്രധാന കാരണം ഭൂമിക്കുമേലുള്ള അവരുടെ നിയന്തണമാണ്. അതുകൊണ്ടു തന്നെ ഭൂപരിഷ്‌കരണമാണ് ഏറ്റവും അത്യാവശ്യമായി വേണ്ടത്.

അടുത്ത പേജില്‍ തുടരുന്നു


ഇതേ മെഹ്‌സാനയില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ നാലു ഗ്രാമങ്ങളിലാണ് ദളിതരെ സാമൂഹ്യമായി ഭ്രഷ്ടു കല്പിച്ച് വീടുകളില്‍ നിന്ന് പുറത്താക്കിയത്. കലാപങ്ങള്‍ കാരണം മുസ്‌ലീങ്ങള്‍ക്ക് ജനിച്ചു വളര്‍ന്ന സ്ഥലം ഉപേക്ഷിച്ച് ചേരികളിലേക്കു പോകേണ്ടി വന്നു. ഇതേരീതിയില്‍ തന്നെ ഈ മനുവാദി സേന ദളിതരെ അവരുടെഗ്രാമത്തില്‍ നിന്നും പുറത്തുതള്ളുന്നു.


aanandiben

ഗുജറാത്തില്‍, പ്രത്യേകിച്ച് എല്ലാ ജില്ലാ മേഖലകളിലും ദളിതര്‍ക്ക് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വിതരണം ചെയ്തു എന്നത് വലിയൊരു തമാശയാണ്. അതു രേഖകളില്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഉദാഹരണത്തിന് എനിക്കു ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു എന്നു കരുതുക. എനിക്കൊരു ചീള് പേപ്പറു തരും. അതില്‍ പറയുന്നുണ്ടാവും, ഇന്ന ഗ്രാമത്തിലെ ഇന്ന സര്‍വ്വേ നമ്പറിലുള്ള ഇത്ര ഏക്കര്‍ ഭൂമിയുടെ  ഉടമസ്ഥാവകാശകാശം ജിഗ്നേഷ് മെവാനിക്ക്” എന്ന്. എന്നാല്‍ ആ ഭൂമി കായികമായി കയ്യടിക്കിവെച്ചിരിക്കുന്നത് ഉയര്‍ന്ന ജാതിയിലുള്ളവരായിരിക്കും.

അതിനര്‍ത്ഥം ദളിതര്‍ക്ക് 1,000 ഏക്കര്‍ ഭൂമി ഭൂമി ലഭിച്ചു എന്നത് വെറും കടലാസില്‍ മാത്രമാണെന്നാണ്. ഇത് ദളിതര്‍ക്കു ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നില്ല.

എന്റെ മാതാപിതാക്കള്‍ പറയാറുണ്ട് അവര്‍ ആദ്യം അഹമ്മദാബാദിലേക്ക് മാറിയപ്പോള്‍ അവിടെ ഒരു ചേരിപോലുമില്ലായിരുന്നു എന്ന്. ഇത് അടുത്തിടെയുണ്ടായ പ്രതിഭാസമാണെന്ന് ?

ഇതാണ് മോദി മാജിക്. നരോദ പാട്യ, നരോദ ഗാണ്‍, ഗുല്‍ബര്‍ഗ്, സര്‍ദര്‍പുര, ബെസ്റ്റ് ബേക്കറി കലാപങ്ങളില്‍ മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍.. അവര്‍ക്ക് മറ്റു വഴിയുണ്ടായില്ല. ഹിന്ദു മേഖലകളില്‍ എങ്ങനെ അവര്‍ക്ക് ജീവിക്കാന്‍ കഴിയും? മതം ഉപേക്ഷിച്ച് അഭയം തേടാന്‍ അവര്‍ക്കു താല്‍പര്യമില്ലായിരുന്നു. മെഹ്‌സാനയില്‍ നിന്നാണ് ആനന്ദിബെന്‍ വരുന്നത്. നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രിയും അവിടുത്തുകാര്‍ തന്നെയാണ്.

ഇതേ മെഹ്‌സാനയില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ നാലു ഗ്രാമങ്ങളിലാണ് ദളിതരെ സാമൂഹ്യമായി ഭ്രഷ്ടു കല്പിച്ച് വീടുകളില്‍ നിന്ന് പുറത്താക്കിയത്. കലാപങ്ങള്‍ കാരണം മുസ്‌ലീങ്ങള്‍ക്ക് ജനിച്ചു വളര്‍ന്ന സ്ഥലം ഉപേക്ഷിച്ച് ചേരികളിലേക്കു പോകേണ്ടി വന്നു. ഇതേരീതിയില്‍ തന്നെ ഈ മനുവാദി സേന ദളിതരെ അവരുടെഗ്രാമത്തില്‍ നിന്നും പുറത്തുതള്ളുന്നു.


ദളിത് മുസ്‌ലിം ഐക്യം ഉണ്ടാവേണ്ടതുണ്ടെന്ന്, അവര്‍ ഒരുമിച്ച് രംഗത്തുവരണമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു. ഈ രണ്ടു ഗ്രൂപ്പുകളെയും ഐക്യപ്പെടുത്തുന്നതില്‍ ശക്തമായ ചുവടുവെപ്പ് വരുംദിവസങ്ങളില്‍ ഉണ്ടാവണം.


gujarath

അടുത്തിടെയുണ്ടായ ദളിത് മുസ്‌ലിം ഐക്യ ആഹ്വാനത്തെക്കുറിച്ച് എന്താണ് തോന്നുന്നത്?

ഇത് വളരെ, വളരെയേറെ പോസിറ്റീവായ ഒരു കാര്യമാണ്. എട്ടുവര്‍ഷത്തോളം മുകുള്‍ സിന്‍ഹയ്ക്കും നിര്‍ജാരി സിന്‍ഹയ്ക്കും ഒപ്പം ഞാന്‍ ജോലി ചെയ്തിരുന്നു (പ്രമുഖ ആക്ടിവിസ്റ്റും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനുമാണ് മുകുള്‍ സിന്‍ഹ. അദ്ദേഹവും ഭാര്യ നിര്‍ജാരി സിന്‍ഹയും ഗുജറാത്തിലെ മോദി സര്‍ക്കാറിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍ ഇവര്‍ ആരംഭിച്ച ജന്‍ സംഗ്രഹ് മഞ്ചിന്റെ തലവനാണ് മുകുള്‍ സിന്‍ഹ). 2002ലെ കലാപത്തിനുശേഷമുള്ള കാര്യങ്ങളും ഗുജറാത്തിലെ ഏറ്റുമുട്ടല്‍ കൊലകളില്‍ മോദിയുടെയും അമിത് ഷായുടെയും പങ്കുമായിരുന്നു ഞാന്‍ പരിശോധിച്ചിരുന്നത്.

ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ അതേ കാരണം കൊണ്ടുതന്നെയാണ് ഞാന്‍ ഈ പ്രശ്‌നങ്ങളിലേക്കും ഇറങ്ങിയത്. അതുകൊണ്ടുതന്നെ ദളിത് മുസ്‌ലിം ഐക്യം ഉണ്ടാവേണ്ടതുണ്ടെന്ന്, അവര്‍ ഒരുമിച്ച് രംഗത്തുവരണമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു. ഈ രണ്ടു ഗ്രൂപ്പുകളെയും ഐക്യപ്പെടുത്തുന്നതില്‍ ശക്തമായ ചുവടുവെപ്പ് വരുംദിവസങ്ങളില്‍ ഉണ്ടാവണം.

ഹിന്ദു സംരക്ഷകരുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സ്ഥിതിയും ഇന്ത്യയിലെ മറ്റിടങ്ങളില്‍ സംഭവിക്കുന്ന കാര്യവും തമ്മില്‍ എന്തെങ്കിലും ബന്ധമോ വ്യത്യാസമോ കാണാന്‍ കഴിഞ്ഞിട്ടുണ്ടോ?

മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതുമുതല്‍ സംഘപരിവാറും അനുകൂല സംഘടനകളും കൂടുതലായി അധിപത്യം സ്ഥാപിക്കാന്‍ ശ്രമം തുടങ്ങി. അഴിമതിയും, കോര്‍പ്പറേറ്റ് ധനവും, ഹിന്ദുത്വ അജണ്ട നടപ്പിലാക്കലുമെല്ലാം ആയിരുന്നു ആനന്ദിബെന്‍ സര്‍ക്കാറിന്റെയും പ്രധാന ലക്ഷ്യങ്ങള്‍. ആനന്ദിബെന്‍ പട്ടേലിന് ഭീകരഭരണം തുടരാന്‍ കഴിഞ്ഞില്ല എന്നതാണ് ഒരേയൊരു വ്യത്യാസം.


 

കടപ്പാട്: കാരവന്‍ മാഗസിന്‍