| Wednesday, 9th October 2024, 2:20 pm

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്ത അരിത ബാബുവിന്റെ ആഭരണം മോഷണം പോയതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിത ബാബുവിന്റെ സ്വര്‍ണം മോഷണം പോയതായി പരാതി. കമ്മലും മാലയും മോഷണം പോയതായാണ് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്.

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇതിന് പിന്നാലെ അരിത ബാബുവിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പിന്നാലെ സി.ടി സ്‌കാന്‍ എടുക്കാനായി പോവുന്നതിനിടയില്‍ മാലയും കമ്മലും വാച്ചും അഴിച്ച് സഹപ്രവര്‍ത്തകയുടെ ബാഗില്‍ വെക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലേക്ക് തിരിച്ചു പോവുന്നതിനിടെയിലാണ് ബാഗില്‍ നിന്നും കമ്മലും മാലയും നഷ്ടപ്പെട്ടതായും വാച്ച് മാത്രം അവശേഷിക്കുന്നതായും കണ്ടത്.

ബാഗ് പുറത്ത് വെച്ച് പരിശോധനയ്ക്ക് പോയ സമയത്തായിരിക്കാം ആഭരണങ്ങള്‍ മോഷണം പോയതെന്നാണ് കരുതുന്നതെന്നാണ് അരിത ബാബു പറയുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു നിയമസഭയിലേക്കുള്ള മാര്‍ച്ച്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമായിരുന്നു മാര്‍ച്ച്.

Content Highlight: A complaint was made that the jewelery of an activist who participated in the Youth Congress march was stolen

Latest Stories

We use cookies to give you the best possible experience. Learn more