ജബ്യ എറിഞ്ഞ ഉരുളന്‍കല്ലുകളും അച്യുതമേനോന്‍ എറിഞ്ഞ ബഡായി മാങ്ങകളും
Daily News
ജബ്യ എറിഞ്ഞ ഉരുളന്‍കല്ലുകളും അച്യുതമേനോന്‍ എറിഞ്ഞ ബഡായി മാങ്ങകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th August 2015, 2:11 pm

അവനൊരു ഉരുളന്‍കല്ലെടുത്ത് അയാള്‍ക്കുനേരെ ശക്തിയോടെ എറിഞ്ഞു. “ട്ടും!” കാതടപ്പിക്കുന്ന കനത്ത ശബ്ദം!! സിനിമ കണ്ടുകൊണ്ടിരുന്ന കാണികളില്‍ പലരും ഞെട്ടിത്തരിച്ച് തല പിറകോട്ടെടുത്തു. ആ ശബ്ദത്തോടെ സിനിമ അവസാനിച്ചു. ജബ്യ എന്ന ദലിത് ബാലന്‍ എറിഞ്ഞ ആ കല്ല് ഇന്ത്യയിലിപ്പോഴും സജീവമായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ വക്താക്കള്‍ക്കെതിരെയുള്ള കല്ലായിരുന്നു. ഡോ.അംബേദ്കറുടെ ഇന്ത്യ ഇന്നും അനുഭവിക്കുന്ന ദുരവസ്ഥയ്ക്കുനേരെ എറിഞ്ഞ കല്ല്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്കു നേരെ എറിഞ്ഞ കല്ല്!


 

sankara-narayanan-malappuram-prof-pic


| ഫിലിം റിവ്യൂ   |  ശങ്കരനാരായണന്‍ മലപ്പുറം |


“മേല്‍ജാതിക്കാര്‍ക്കുവേണ്ടി എല്ലുമുറിയെ പണിയെടുത്തവരെ സിനിമ (പരോക്ഷമായി) അപമാനിക്കുന്നുമുണ്ട്. വല്ലാതെ നുണ പറയുന്നുമുണ്ട് ഏകാന്തത്തിലെ അച്യുത മേനോന്‍ (തിലകന്‍) എന്ന കഥാപാത്രം. അച്യുത മേനോന്‍ തന്റെ ബാല്യകാല സുഹൃത്തുക്കളായ അബ്ദുള്ളക്കുട്ടിയോടും മറ്റും പറയുന്നത് ഇങ്ങനെ: “”ഞാന്‍ കടിച്ച മാങ്ങ അബ്ദുള്ളക്കുട്ടിക്ക് കൊടുക്കും. അബ്ദുള്ളക്കുട്ടി കടിച്ച മാങ്ങ ശങ്കരനാരായണന്‍ നമ്പൂതിരിക്ക് കൊടുക്കും. ശങ്കരനാരായണന്‍ നമ്പൂതിരിയത് കോരന്‍കുട്ടിക്ക് കൊടുക്കും. ഉമിനീര്‍വരെ പങ്കുവെച്ച ആ സ്‌നേഹത്തിന്റെ കാലമൊക്കെ മറക്കാന്‍ പറ്റുമോ?”


ഒരു ചലച്ചിത്രോത്സവത്തില്‍ വച്ച് രണ്ടു ഇന്ത്യന്‍ സിനിമകള്‍ അടുത്ത കാലത്ത് കാണുകയുണ്ടായി. “ഏകാന്തം” എന്ന മലയാള സിനിമയും “ഫാന്‍ഡ്രി”യും. മറാത്തി ഭാഷയിലായതുകൊണ്ട് “ഫാന്‍ഡ്രി”യിലെ സംഭാഷണങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും മേളയില്‍ പ്രദര്‍ശിപ്പിച്ചതില്‍ ഏറ്റവും നല്ല സിനിമ “ഫാന്‍ഡ്രി”യായിരുന്നു! മലയാളത്തിലായതുകൊണ്ട് ശരിക്കും മനസ്സിലായ സിനിമയായിരുന്നു “ഏകാന്ത”മെങ്കിലും മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ മോശപ്പെട്ടതായി എനിക്കനുഭവപ്പെട്ട ഏക സിനിമ “ഏകാന്ത”മായിരുന്നു.

2013-ല്‍ ഇറങ്ങിയതും നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്തതുമായ “ഫ്രാന്‍ഡ്രി”യും കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയതും മധു കൈതപ്രം സംവിധാനം ചെയ്തതുമായ “ഏകാന്ത”വും തമ്മിലൊരു താരതമ്യ പഠനം നടത്തുകയാണിവിടെ.

fandry

കൗമാരപ്രായക്കാരനായ ഒരു പട്ടികജാതിക്കാരന്‍ കുട്ടിയാണ് ജബ്യ. തന്റെ കുടുംബത്തിന്റെ ദാരിദ്ര്യത്തിലും അവരുടെ ശോചനീയമായ ജീവിത സാഹചര്യങ്ങളിലും ആ കുരുന്ന് ഏറെ മനോവിഷമം അനുഭവിക്കുന്നു. തന്റെ കറുത്ത നിറത്തിലുമുണ്ട്, വെളുത്ത നിറക്കാരിയായ പെണ്‍കുട്ടിയെ പ്രണയിക്കുന്ന ആ കൗമാരക്കാരന് മനോവിഷമം. വിഴുപ്പലക്കലും ഗ്രാമത്തില്‍ ശല്യം ചെയ്യുന്ന പന്നികളെ പിടിച്ചു കെട്ടലുമാണ് ജബ്യയുടെ ജാതിക്കാര്‍ക്ക് മേലാളന്മാര്‍ നല്‍കിയിട്ടുള്ള “കുലത്തൊഴില്‍”.

ക്ലാസിലിരുന്ന് പഠിക്കുമ്പോഴും പന്നിയെ പിടിക്കാന്‍ ആ കുട്ടിയെ അവന്റെ അമ്മ വിളിച്ചുകൊണ്ടുപോകുന്നുണ്ട്. പാവം അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി പഠിക്കാന്‍ പോകാതെ പന്നിയെ പിടിക്കാന്‍ പോകേണ്ട ഗതികേടുണ്ടാകുന്നു ആ കുട്ടിക്ക്. അവരുടെ ഗ്രാമത്തിന്റെ തൊട്ടടുത്തുതന്നെയാണ് അവന്‍ പഠിക്കുന്ന സ്‌കൂള്‍. സ്‌കൂളുള്ള ഒരു ദിവസമാണ് തന്റെ കുടുംബത്തോടൊപ്പം അവന്‍ പന്നിയെ പിടിക്കാന്‍ പോകുന്നത്. ഇവര്‍ പന്നിയുടെ പിന്നാലെ ഓടുന്നത് ആസ്വദിക്കുകയാണ് മേല്‍ജാതിക്കാരും ഒരു കൂട്ടം സ്‌കൂള്‍ കുട്ടികളും. ജാതിയുടെ പേരിലും തൊഴിലിന്റെ പേരിലും അവനെ ക്രൂരമായി ആക്ഷേപിച്ച് ചിരിച്ച് അവര്‍ ആനന്ദംകൊള്ളുന്നു. അവന്റെ ഉള്ളില്‍ അപമാനബോധത്തോടൊപ്പം കടുത്ത പ്രതിഷേധവും ഇരമ്പുന്നുണ്ട്.


താമസിയാതെ അവര്‍ പന്നിയെ കുരുക്കിട്ടു. അതിനെ ബന്ധിച്ച് മുളയില്‍ കെട്ടി കൊണ്ടുപോയി. കൊണ്ടുപോകുന്നത് സ്‌കൂളിന്റെ മുമ്പിലൂടെയാണ്. സ്‌കൂളിന്റെ ചുമരില്‍ വരച്ച ബാബാസാഹേബ് ഡോ.ബി.ആര്‍.അംബേദ്കറുടെ ചിത്രത്തിനു മുമ്പിലൂടെ! അതെ, ഇന്ത്യയിലെ അവര്‍ണ ജനകോടികള്‍ ജാതിയുടെ പേരില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ മരണംവരെ വിശ്രമമില്ലാതെ പോരാടിയ ഡോ.അംബേദ്കറുടെ ചിത്രത്തിനു മുമ്പിലൂടെത്തന്നെ!!


ഒരു സമയത്ത് പന്നി കുരുക്കില്‍ വീഴുമെന്ന അവസ്ഥ വന്നു. അപ്പോഴേക്കും സ്‌കൂളില്‍നിന്ന് ദേശീയഗാനം മുഴങ്ങി. ബഹളം ഉണ്ടാക്കാന്‍ പാടില്ലല്ലോ. അവരെല്ലാം ആദരവോടെ നിന്നു. ദേശീയഗാനം കഴിഞ്ഞപ്പോഴേക്കും പന്നി പാഞ്ഞിരുന്നു. അവര്‍ വീണ്ടും പന്നിയുടെ പിന്നാലെ പാഞ്ഞു. സങ്കടവും അപമാനവും പ്രതിഷേധവും സഹിക്കവയ്യാതെ ആ കുരുന്ന് ഒരുസമയം ഒളിഞ്ഞുമാറിനിന്നു. അല്പം അകലെ ഇരിക്കുന്ന കിളിയെ ലക്ഷ്യമാക്കി അവന്‍ കല്ലെറിഞ്ഞു. കല്ല് ലക്ഷ്യം തെറ്റി. കിളി പാറി. പക്ഷേ, അവന്റെ അച്ഛന്റെ കല്ലിന് ലക്ഷ്യം തെറ്റിയില്ല. അയാളെറിഞ്ഞ കല്ല് അവന്റെ കാലിനുതന്നെ കൊണ്ടു.

മകനെ അത്യധികം സ്‌നേഹിക്കുന്ന പിതാവാണ് അയാളെങ്കിലും അയാള്‍ക്കങ്ങനെ ചെയ്യേണ്ടിവന്നു. കാരണം, തങ്ങളുടെ കുലത്തൊഴിലാണല്ലോ പന്നിയെ പിടിക്കല്‍. അതു ചെയ്യാതെ ഒളിച്ചുനില്‍ക്കുന്ന മകനെയെങ്ങനെ അയാള്‍ ശിക്ഷിക്കാതിരിക്കും? അയാള്‍ പിന്നെയും പിന്നെയും മകനെ കല്ലെറിഞ്ഞു; അടിച്ചു. അവന്‍ വീണ്ടും പന്നിപിടുത്തത്തിന് കുടുംബത്തോടൊപ്പം ഓടി.

താമസിയാതെ അവര്‍ പന്നിയെ കുരുക്കിട്ടു. അതിനെ ബന്ധിച്ച് മുളയില്‍ കെട്ടി കൊണ്ടുപോയി. കൊണ്ടുപോകുന്നത് സ്‌കൂളിന്റെ മുമ്പിലൂടെയാണ്. സ്‌കൂളിന്റെ ചുമരില്‍ വരച്ച ബാബാസാഹേബ് ഡോ.ബി.ആര്‍.അംബേദ്കറുടെ ചിത്രത്തിനു മുമ്പിലൂടെ! അതെ, ഇന്ത്യയിലെ അവര്‍ണ ജനകോടികള്‍ ജാതിയുടെ പേരില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ മരണംവരെ വിശ്രമമില്ലാതെ പോരാടിയ ഡോ.അംബേദ്കറുടെ ചിത്രത്തിനു മുമ്പിലൂടെത്തന്നെ!!

fandry-1

പന്നിയെ പിടിച്ചുകെട്ടി കൊണ്ടുപോകുമ്പോഴും മേല്‍ജാതിക്കാരുടെയും ചില സഹപാഠികളുടെയും പരിഹാസം തുടര്‍ന്നുകൊണ്ടിരുന്നു. ജബ്യയ്ക്ക് സങ്കടവും പ്രതിഷേധവും നിയന്ത്രിക്കാനായില്ല. പ്രതികാരം അവനില്‍ നുരഞ്ഞുപൊങ്ങി. അവന്‍ അവര്‍ക്കുനേരെ ഉരുളന്‍ കല്ലുകളെറിഞ്ഞു. ഏറുകൊണ്ട അവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ഇതറിഞ്ഞ അവരിലൊരാള്‍ ജബ്യയെ നേരിടാനായി വന്നു.

സഹോദരി താക്കീതു ചെയ്തിട്ടും അവനെ പിടിച്ചുവലിച്ചിട്ടും അവന്‍ നിന്നില്ല. അവനൊരു ഉരുളന്‍കല്ലെടുത്ത് അയാള്‍ക്കുനേരെ ശക്തിയോടെ എറിഞ്ഞു. “ട്ടും!” കാതടപ്പിക്കുന്ന കനത്ത ശബ്ദം!! സിനിമ കണ്ടുകൊണ്ടിരുന്ന കാണികളില്‍ പലരും ഞെട്ടിത്തരിച്ച് തല പിറകോട്ടെടുത്തു. ആ ശബ്ദത്തോടെ സിനിമ അവസാനിച്ചു. ജബ്യ എന്ന ദലിത് ബാലന്‍ എറിഞ്ഞ ആ കല്ല് ഇന്ത്യയിലിപ്പോഴും സജീവമായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ വക്താക്കള്‍ക്കെതിരെയുള്ള കല്ലായിരുന്നു. ഡോ.അംബേദ്കറുടെ ഇന്ത്യ ഇന്നും അനുഭവിക്കുന്ന ദുരവസ്ഥയ്ക്കുനേരെ എറിഞ്ഞ കല്ല്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്കു നേരെ എറിഞ്ഞ കല്ല്!


2007-ല്‍ പുറത്തിറങ്ങിയതാണ് ഈ സിനിമ. അച്യുതമേനോന് പ്രായം എഴുപതു കഴിഞ്ഞുവെന്നാണ് സിനിമയിലെ മറ്റൊരു കഥാപാത്രമായ ക്യാപ്റ്റന്‍ ആര്‍.കെ.നായര്‍ പറയുന്നത്. അപ്പോള്‍ അച്യുതമേനോന്‍ ജനിച്ചത് 1937-ല്‍ ആണെന്നു മനസ്സിലാക്കാം. 1947 ജൂണ്‍ 12 ന് മദിരാശി സര്‍ക്കാര്‍ ഇറക്കിയ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷമാണ് ഗുരുവായൂരില്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം കിട്ടുന്നത്. അപ്പോള്‍ അച്യുത മേനോന്‍ ജനിച്ചത് ഗുരുവായൂരില്‍ അവര്‍ണര്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് 10 വര്‍ഷം മുമ്പ്. ജാതി-ജന്മി വാഴ്ചയ്‌ക്കെതിരെയുള്ള പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത് അച്യുത മേനോന്റെ ജനനത്തിനുശേഷം 9 വര്‍ഷം കഴിഞ്ഞാണ്. ക്ഷേത്ര റോഡിലൂടെ (ക്ഷേത്രത്തിനകത്തേക്കല്ല) അവര്‍ണര്‍ക്ക് വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹം നടന്നത് അച്യുത മേനോന്‍ ജനിക്കുന്നതിനു 12 കൊല്ലം മുമ്പാണ്. ഏതാനും ചരിത്ര സംഭവങ്ങളിവിടെ സൂചിപ്പിക്കുവാന്‍ കാരണം അതിശക്തമായ നിലയില്‍ ജാതിവ്യവസ്ഥയും അയിത്തവും നിലനിന്നിരുന്ന കാലത്തായിരുന്നു അച്യുത മേനോന്‍ ജനിച്ചതെന്നു മനസ്സിലാക്കാനാണ്. ഇത്തരമൊരു കാലഘട്ടത്തില്‍ അച്യുത മേനോന്‍ പറഞ്ഞ രീതിയിലുള്ള ഒരു “മാങ്ങാവിപ്ലവം” ഒരിക്കലും നടക്കില്ല.


ekantham-2

ഏകാന്തത്തിന്റെ മുഖ്യപ്രമേയം വാര്‍ദ്ധക്യത്തില്‍ അനുഭവിക്കുന്ന ഏകാന്തതയാണെങ്കിലും ഫാന്‍ഡ്രിയുടെ ആശയത്തിന് നേര്‍വിപരീതമായൊരാശയവും സിനിമയില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ജന്മി-ജാതിവാഴ്ചയുടെ കാലത്തുള്ള സവര്‍ണ ബിംബങ്ങള്‍ ധാരാളമുണ്ട് സിനിമയില്‍. സിനിമയില്‍ അതിനെ മഹത്വവല്‍ക്കരിക്കുന്നുണ്ട്; പ്രത്യക്ഷമായല്ല പരോക്ഷമായി.

മേല്‍ജാതിക്കാര്‍ക്കുവേണ്ടി എല്ലുമുറിയെ പണിയെടുത്തവരെ സിനിമ (പരോക്ഷമായി) അപമാനിക്കുന്നുമുണ്ട്. വല്ലാതെ നുണ പറയുന്നുമുണ്ട് ഏകാന്തത്തിലെ അച്യുത മേനോന്‍ (തിലകന്‍) എന്ന കഥാപാത്രം. അച്യുത മേനോന്‍ തന്റെ ബാല്യകാല സുഹൃത്തുക്കളായ അബ്ദുള്ളക്കുട്ടിയോടും മറ്റും പറയുന്നത് ഇങ്ങനെ: “”ഞാന്‍ കടിച്ച മാങ്ങ അബ്ദുള്ളക്കുട്ടിക്ക് കൊടുക്കും. അബ്ദുള്ളക്കുട്ടി കടിച്ച മാങ്ങ ശങ്കരനാരായണന്‍ നമ്പൂതിരിക്ക് കൊടുക്കും. ശങ്കരനാരായണന്‍ നമ്പൂതിരിയത് കോരന്‍കുട്ടിക്ക് കൊടുക്കും. ഉമിനീര്‍വരെ പങ്കുവെച്ച ആ സ്‌നേഹത്തിന്റെ കാലമൊക്കെ മറക്കാന്‍ പറ്റുമോ?””

2007-ല്‍ പുറത്തിറങ്ങിയതാണ് ഈ സിനിമ. അച്യുതമേനോന് പ്രായം എഴുപതു കഴിഞ്ഞുവെന്നാണ് സിനിമയിലെ മറ്റൊരു കഥാപാത്രമായ ക്യാപ്റ്റന്‍ ആര്‍.കെ.നായര്‍ പറയുന്നത്. അപ്പോള്‍ അച്യുതമേനോന്‍ ജനിച്ചത് 1937-ല്‍ ആണെന്നു മനസ്സിലാക്കാം. 1947 ജൂണ്‍ 12 ന് മദിരാശി സര്‍ക്കാര്‍ ഇറക്കിയ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷമാണ് ഗുരുവായൂരില്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം കിട്ടുന്നത്. അപ്പോള്‍ അച്യുത മേനോന്‍ ജനിച്ചത് ഗുരുവായൂരില്‍ അവര്‍ണര്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് 10 വര്‍ഷം മുമ്പ്. ജാതി-ജന്മി വാഴ്ചയ്‌ക്കെതിരെയുള്ള പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത് അച്യുത മേനോന്റെ ജനനത്തിനുശേഷം 9 വര്‍ഷം കഴിഞ്ഞാണ്. ക്ഷേത്ര റോഡിലൂടെ (ക്ഷേത്രത്തിനകത്തേക്കല്ല) അവര്‍ണര്‍ക്ക് വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹം നടന്നത് അച്യുത മേനോന്‍ ജനിക്കുന്നതിനു 12 കൊല്ലം മുമ്പാണ്. ഏതാനും ചരിത്ര സംഭവങ്ങളിവിടെ സൂചിപ്പിക്കുവാന്‍ കാരണം അതിശക്തമായ നിലയില്‍ ജാതിവ്യവസ്ഥയും അയിത്തവും നിലനിന്നിരുന്ന കാലത്തായിരുന്നു അച്യുത മേനോന്‍ ജനിച്ചതെന്നു മനസ്സിലാക്കാനാണ്. ഇത്തരമൊരു കാലഘട്ടത്തില്‍ അച്യുത മേനോന്‍ പറഞ്ഞ രീതിയിലുള്ള ഒരു “മാങ്ങാവിപ്ലവം” ഒരിക്കലും നടക്കില്ല.

അടുത്ത പേജില്‍ തുടരുന്നു


1954-ല്‍ പിന്നാക്ക ജാതിയില്‍ ജനിച്ച എനിക്കുപോലും അയിത്തത്തിന്റെ രുചി അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പിന്നെ 1937-ല്‍ ജീവിച്ച ഒരു ദലിതന്റെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും ശങ്കരനാരായണന്‍ നമ്പൂതിരി കടിച്ച മാങ്ങ കോരന്‍കുട്ടിക്ക് കൊടുക്കുമെന്ന പച്ചനുണ അച്യുത മേനോന്‍ പറയുന്നു! ഒരു പക്ഷേ, മാങ്ങയെല്ലാം തിന്ന് ബാക്കി വന്ന മാങ്ങയണ്ടികള്‍ അയിത്തം കാരണം ഏറെ അടിയകലം മാറിനില്‍ക്കുന്ന കോരന്‍ കുട്ടിക്ക് എറിഞ്ഞു കൊടുത്തതായിരിക്കും!


ekantham-1
വൈക്കത്ത്, അവര്‍ണര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്ര റോഡില്‍ മുസ്‌ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പ്രവേശനമുണ്ടായിരുന്നു. അവര്‍ണരെ ആട്ടിയകറ്റിയിരുന്നെങ്കിലും മുസ്‌ലീങ്ങളെയും ക്രിസ്ത്യാനികളെയും മറ്റും അരികില്‍ ചേര്‍ത്തുനിര്‍ത്തിയിരുന്ന സവര്‍ണ സംസ്‌കാരമാണ് അന്ന് നിലവിലുണ്ടായിരുന്നത്. ഇതുകൊണ്ടുതന്നെ അച്യുത മേനോന്‍ കടിച്ച മാങ്ങ അബ്ദുള്ളക്കുട്ടി തിന്നും. അബ്ദുള്ളക്കുട്ടി കടിച്ച മാങ്ങ ഒരുപക്ഷേ അച്യുത മേനോനും തിന്നും. ശങ്കരനാരായണന്‍ നമ്പൂതിരി കടിച്ച മാങ്ങ അച്യുത മേനോനും അബ്ദുള്ളക്കുട്ടിയും തിന്നും. എന്നാല്‍ അബ്ദുള്ളക്കുട്ടിയോ അച്യുത മേനോനോ കടിച്ച മാങ്ങ ഒരിക്കലും ശങ്കരനാരായണന്‍ നമ്പൂതിരി തിന്നില്ല. അതായിരുന്നു അന്നത്തെ സാമൂഹികാവസ്ഥ.

നമ്പൂതിരിക്ക് സംബന്ധം വഴി നായര്‍ സ്ത്രീയിലുണ്ടാകുന്ന സ്വന്തം കുട്ടിയോടുപോലും അയിത്തം കാണിച്ച കാലഘട്ടമായിരുന്നു പണ്ടത്തേത്. ഒരു ദലിതനെ മനുഷ്യനായിപ്പോലും അക്കാലത്ത് കണക്കാക്കിയിരുന്നില്ല. അവര്‍ണരില്‍നിന്നു മതം മാറിവന്ന അബ്ദുള്ളക്കുട്ടിമാരുടെ നിലപാടുകളും ഏതാണ്ട് ഇങ്ങനെത്തന്നെയായിരുന്നു. അവര്‍ണരോടുള്ള നിലപാടില്‍ ഒരു മുക്കാല്‍ മേനോന്റെ അവസ്ഥയിലായിരുന്നു മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും.

1954-ല്‍ പിന്നാക്ക ജാതിയില്‍ ജനിച്ച എനിക്കുപോലും അയിത്തത്തിന്റെ രുചി അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പിന്നെ 1937-ല്‍ ജീവിച്ച ഒരു ദലിതന്റെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും ശങ്കരനാരായണന്‍ നമ്പൂതിരി കടിച്ച മാങ്ങ കോരന്‍കുട്ടിക്ക് കൊടുക്കുമെന്ന പച്ചനുണ അച്യുത മേനോന്‍ പറയുന്നു! ഒരു പക്ഷേ, മാങ്ങയെല്ലാം തിന്ന് ബാക്കി വന്ന മാങ്ങയണ്ടികള്‍ അയിത്തം കാരണം ഏറെ അടിയകലം മാറിനില്‍ക്കുന്ന കോരന്‍ കുട്ടിക്ക് എറിഞ്ഞു കൊടുത്തതായിരിക്കും!


രണ്ടു മേനോന്മാരും ഈവനിംഗ് വാക്ക് കഴിഞ്ഞ് തറവാട്ടിലേക്കു തിരിച്ചു വരുമ്പോള്‍ സന്ധ്യയായിട്ടും പാടത്ത് കൈക്കോട്ട് കൊത്തുന്ന താമി എന്ന കര്‍ഷകത്തൊഴിലാളിയെ കാണുന്നു. അദ്ദേഹത്തെ രാവുണ്ണി മേനോന്‍ പേരുപറഞ്ഞ് വിളിക്കുമ്പോള്‍ ആ പാവം വിളികേട്ടുകൊണ്ടു പറയുന്നത്, “എന്താ മേലാനേ” എന്നാണ്. “മേലാന്‍” എന്നാല്‍ ഉടമ-അടിയാന്‍ കാലഘട്ടത്തില്‍ “അടിയാന്‍” ഉടമയെ സംബോധചെയ്യുന്ന പ്രയോഗം. വയസ്സെത്രയായി എന്ന ചോദ്യത്തിന് താമി നല്‍കുന്ന മറുപടി, “വയസ്സട്യേനറീല തമ്പ്രാനെ” എന്നാണ്. ഏതായാലും ഒരു കാര്യം ഉറപ്പ്. രണ്ടു മേനോന്മാരെക്കാളും പ്രായം കാണും ഇദ്ദേഹത്തിന്. മേനോന്മാര്‍ക്ക് മാമുണ്ണാന്‍ മോന്തിനേരത്തും പണിയെടുക്കുന്ന ഇദ്ദേഹത്തിനെ ഏട്ടാ എന്നു വിളിക്കാന്‍ ഈ രണ്ടു മേനോന്മാരും മനസ്സുകാണിക്കുന്നില്ല.


 

ekantham-3അച്യുത മേനോന്റെ “മാമ്പഴക്കാലത്തെ സ്‌നേഹം” തനി ബഡായിയും കെട്ടുകഥയുമാണ്. അച്യുത മേനോന്‍ “എറിഞ്ഞ” വെറും ബഡായി മാങ്ങകളാണിത്. ഇതൊക്കെ ബഡായികളാണെന്ന് ഈ സിനിമ തന്നെ തെളിവ് നല്‍കുന്നുണ്ട്. അച്യുത മേനോന്റെ അനുജന്‍ രാവുണ്ണി മേനോന്റെ ചികിത്സ സംബന്ധിച്ചുള്ള ഒരു ചര്‍ച്ച അവരുടെ തറവാടുവീട്ടില്‍വെച്ച് നടക്കുന്നുണ്ട്. ഒരു നായര്‍ ജന്മിക്ക് ഒരു മുസ്‌ലീമിനോടുണ്ടായിരുന്ന പണ്ടത്തെ നിലപാടില്‍ നിന്നു ഒരു പുരോഗമനവും വരുത്താന്‍ സാധിച്ചില്ല എഴുപതു വയസ്സു കഴിഞ്ഞ അച്യുതമേനോനും അനുജന്‍ രാവുണ്ണി മേനോനും. അച്യുത മേനോനും ക്യാപ്റ്റന്‍ ആര്‍.കെ.നായരും കസേരകളില്‍ ഞെളിഞ്ഞിരിക്കുമ്പോള്‍ കുട്ടിക്കാലത്ത് മാങ്ങ തിന്നാന്‍ കൊടുത്ത് ഉമിനീര്‍പോലും പങ്കിട്ട് സ്‌നേഹം വാരിവിതറിയെന്ന് ബഡായി പറഞ്ഞ  അച്യുത മേനോന്‍, വീട്ടില്‍ അതിഥിയായി എത്തിയ അബ്ദുള്ളക്കുട്ടിയെ നിലത്താണ് ഇരുത്തിയിരിക്കുന്നത്!  “മാങ്ങാവിപ്ലവ”ത്തിലൂടെ ഉമിനീര്‍ പങ്കിട്ടുവെന്നു പറയുന്ന കോരന്‍കുട്ടിമാരോടുള്ള നിലപാടോ? തനി സവര്‍ണ പിന്തിരിപ്പന്‍ മൂരാച്ചി തൊഴിലാളിവിരുദ്ധ നിലപാടുതന്നെ!

കര്‍ഷകത്തൊഴിലാളിയുടെ അഥവാ അവര്‍ണന്റെ പ്രതിനിധിയുണ്ട് സിനിമയില്‍. പേര് താമി. അദ്ധ്വാനത്തിന്റെ പ്രതീകമായി കൊണ്ടുവന്ന താമിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍പോലും ഒരു അടിയാളനായിത്തന്നെയാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. രണ്ടു മേനോന്മാരും ഈവനിംഗ് വാക്ക് കഴിഞ്ഞ് തറവാട്ടിലേക്കു തിരിച്ചു വരുമ്പോള്‍ സന്ധ്യയായിട്ടും പാടത്ത് കൈക്കോട്ട് കൊത്തുന്ന താമി എന്ന കര്‍ഷകത്തൊഴിലാളിയെ കാണുന്നു. അദ്ദേഹത്തെ രാവുണ്ണി മേനോന്‍ പേരുപറഞ്ഞ് വിളിക്കുമ്പോള്‍ ആ പാവം വിളികേട്ടുകൊണ്ടു പറയുന്നത്, “എന്താ മേലാനേ” എന്നാണ്. “മേലാന്‍” എന്നാല്‍ ഉടമ-അടിയാന്‍ കാലഘട്ടത്തില്‍ “അടിയാന്‍” ഉടമയെ സംബോധചെയ്യുന്ന പ്രയോഗം. വയസ്സെത്രയായി എന്ന ചോദ്യത്തിന് താമി നല്‍കുന്ന മറുപടി, “വയസ്സട്യേനറീല തമ്പ്രാനെ” എന്നാണ്. ഏതായാലും ഒരു കാര്യം ഉറപ്പ്. രണ്ടു മേനോന്മാരെക്കാളും പ്രായം കാണും ഇദ്ദേഹത്തിന്. മേനോന്മാര്‍ക്ക് മാമുണ്ണാന്‍ മോന്തിനേരത്തും പണിയെടുക്കുന്ന ഇദ്ദേഹത്തിനെ ഏട്ടാ എന്നു വിളിക്കാന്‍ ഈ രണ്ടു മേനോന്മാരും മനസ്സുകാണിക്കുന്നില്ല.

മാത്രമല്ല, ആ പാവത്തെക്കൊണ്ട് അവരെ മേലാനേ എന്നും തമ്പ്രാനേ എന്നും അടിയന്‍ എന്നും വിളിപ്പിക്കുകയും ചെയ്യുന്നു. ആ പാവമങ്ങനെ വിളിച്ചാല്‍ത്തന്നെ, അതു തിരുത്താനുള്ള ബാധ്യത രണ്ടു മേനോന്മാര്‍ക്കുമുണ്ട്, അവര്‍ മനുഷ്യനെ മനുഷ്യനായി കാണുന്നവരാണെങ്കില്‍, അദ്ധ്വാനത്തിന്റെ മഹത്വം ഉള്‍ക്കൊള്ളുന്നവരാണെങ്കില്‍?


താമിയെപ്പോലുള്ളവരാണ് യഥാര്‍ത്ഥ തിരുമേനിമാര്‍; അദ്ധ്വാനത്തിന്റെ പ്രതീകങ്ങളായ ഇത്തരം താമിമാരെ പൊന്നാടയണിയിച്ച് ആദരിക്കുകയാണ് വേണ്ടത്. പകരം, സന്ധ്യാനേരത്തും  ഇദ്ദേഹത്തെ കൈക്കോട്ടുകുറ്റിയില്‍ തളച്ചിട്ട് മേലാന്‍ വിളിയിലും തമ്പ്രാന്‍ വിളിയിലും ആനന്ദം കൊള്ളുകയാണ് രണ്ടു മേനോന്മാരും. അതുവഴി ഏകാന്തത്തിന്റെ ശില്പികളും!


 

alankod-leela-krishanan

ആലങ്കോട് ലീലാകൃഷ്ണന്‍


തട്ടകത്തിലെ അമ്പലത്തിലെ പൂജാരിയായ ശങ്കരനാരായണന്‍ നമ്പൂതിരി അച്യുത മേനോനോട് പറയുന്നുണ്ട്, “താന്‍ ലോകം മുഴുവന്‍ ചുറ്റി, ഞാന്‍ ഈ അമ്പലം ചുറ്റി; രണ്ടും തമ്മിലെന്താ വ്യത്യാസം” എന്ന്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ഗ്രാമത്തിലെ ഒരു അമ്പലം മാത്രം ചുറ്റുന്ന വ്യക്തിക്ക് അതുതന്നെ ലോകം. എന്നാല്‍ ലോകം മുഴുവന്‍ ചുറ്റിയ ആള്‍ക്ക് ചുരുങ്ങിയത് മനുഷ്യന്‍ മനുഷ്യനോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നെങ്കിലും ബോധ്യമാകും. എന്നാല്‍ അച്യുത മേനോനതു ബോധ്യമായില്ല. “അട്യേനറീല തമ്പ്രാനെ” എന്ന വിളിയില്‍ അഭിമാനംകൊള്ളുകയാണ് മനുഷ്യത്വത്തിന്റെ വിലയറിയാത്ത അച്യുത മേനോനും അനുജന്‍ രാവുണ്ണി മേനോനും!

താമിയെപ്പോലുള്ളവരാണ് യഥാര്‍ത്ഥ തിരുമേനിമാര്‍; അദ്ധ്വാനത്തിന്റെ പ്രതീകങ്ങളായ ഇത്തരം താമിമാരെ പൊന്നാടയണിയിച്ച് ആദരിക്കുകയാണ് വേണ്ടത്. പകരം, സന്ധ്യാനേരത്തും  ഇദ്ദേഹത്തെ കൈക്കോട്ടുകുറ്റിയില്‍ തളച്ചിട്ട് മേലാന്‍ വിളിയിലും തമ്പ്രാന്‍ വിളിയിലും ആനന്ദം കൊള്ളുകയാണ് രണ്ടു മേനോന്മാരും. അതുവഴി ഏകാന്തത്തിന്റെ ശില്പികളും!

നമ്മുടെ സിനിമ ഇപ്പോഴും ചുറ്റിക്കറങ്ങുന്നത് സവര്‍ണതയുടെ നാലുകെട്ടിലും നടുമുറ്റത്തും കുളക്കടവിലുമൊക്കെയാണെന്ന്, “മാമ്പഴക്കാല”ത്തിലെ ഉമിനീര്‍ പങ്കുവെക്കലിനെക്കുറിച്ചും പൊയ്‌പ്പോയ സ്‌നേഹത്തെക്കുറിച്ചും ബഡായി പറയുന്ന ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു.

പ്രശസ്ത എഴുത്തുകാരന്‍ അശോകന്‍ ചരുവിലിന്റെ അഭിപ്രായം ഈ സന്ദര്‍ഭത്തിനു യോജിക്കുന്നതാണ്. അശോകന്‍ ചരുവിലിന്റെ വാക്കുകള്‍: “”സവര്‍ണന്റെ ജാതി അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ആയുധബലത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടുതന്നെ അങ്ങേയറ്റം സാംസ്‌കാരിക വിരുദ്ധമാണത്. പക്ഷേ, അവര്‍ണന്റെ ജാതി എന്നത് മനുഷ്യരാശിയെ നിലനിര്‍ത്തിപ്പോരുന്നതിനാവശ്യമായ ഉന്നതമായ തൊഴില്‍ സംസ്‌കാരത്തിന്റെ സര്‍ഗാത്മക രൂപമാണ്. സത്യവും ധര്‍മവും നീതിയും മൂല്യങ്ങളും നാം അവിടെയാണ് തിരയേണ്ടത്…”

“ആധുനികതയ്ക്ക് മുന്നോടിയായി അവതരിപ്പിച്ച ഗൃഹാതുരത ചുറ്റിത്തിരിയുന്നത് പഴയ ജന്മിഗൃഹങ്ങളുടെ അകായിയിലും തൊടിയിലുമാണ്. “ഹാ പോയിമറഞ്ഞു ആ നല്ല കാലം!” എന്നാണല്ലോ. പാട്ടക്കുടിയാന്മാര്‍ മുറ്റത്തുകൊണ്ടു ചൊരിയുന്ന നെല്ലും കാഴ്ചക്കുലകളും.  അവര്‍ക്ക് ഓണപ്പുടവ കൊടുക്കുന്ന സ്‌നേഹസമ്പന്നനായ വല്ല്യമ്മാവന്‍. അടിയാന്മാര്‍ക്ക് കഞ്ഞി വിളമ്പുന്ന അന്നപൂര്‍ണേശ്വരിയായ അമ്മ. അടിമ ഉടമ ബന്ധത്തിന്റെ പവിത്രതയെക്കുറിച്ച് പരമാവധി ഉദ്‌ഘോഷിക്കുന്നുണ്ട്… പക്ഷെ, കലാത്മകമായി ആവിഷ്‌കരിക്കപ്പെടുന്ന ഈ ഗൃഹാതുരതയില്‍ വിവരിക്കുന്ന ആ കാലം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അത്ര നല്ലകാലമായി തോന്നാനിടയില്ല. പുറം ചുട്ടുപൊള്ളി ചേറു കുടിച്ച് മാടുകളെപ്പോലെ ജീവിച്ച മുതുമുത്തച്ഛന്മാരെയാണ് അവര്‍ക്ക് ഓര്‍മ്മ വരിക. ജന്മിഗൃഹത്തിന്റെ വടക്കേ മുറ്റത്ത് കുത്തിയ കുഴിയില്‍ വെച്ച വാഴയിലയില്‍നിന്നു കഞ്ഞി കുടിക്കുന്ന ജീവിതം അവര്‍ക്ക് ഓര്‍മ്മ വരും.”” (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2012 സെപ്തംബര്‍ 16)

അച്യുത മേനോന്റെയും മറ്റും കുട്ടിക്കാലത്ത് ജാതി സൗഹാര്‍ദ്ദമാണ് നിലനിന്നിരുന്നതെന്ന കള്ളം പറയുന്ന ഈ സിനിമ പരോക്ഷമായി വിപ്ലവകേരളത്തെ അധിക്ഷേപിക്കുകയാണ്. ശ്രീനാരായണഗുരുവും അയ്യന്‍കാളിയുമൊക്കെ പോരാടിയ നാടാണിത്. ജാതിവ്യവസ്ഥക്കെതിരായിരുന്നു അവരുടെ പോരാട്ടം. പണ്ട് ശങ്കരനാരായണന്‍ നമ്പൂതിരിയും കോരന്‍കുട്ടിയുമൊക്കെ ഒരു മാങ്ങ തിന്ന് ഉമിനീരിലൂടെ സ്‌നേഹം പങ്കിട്ടിരുന്നുവെങ്കില്‍ അയ്യന്‍കാളിക്കും ശ്രീനാരായണ ഗുരുവിനുമൊക്കെ എന്തു പ്രസക്തിയാണ് കേരളത്തിലുള്ളത്?

പോയകാല തിന്മകളെ അതിസമര്‍ത്ഥമായി മൂടിവെച്ച് അതിക്രൂരമായ തിന്മകള്‍ക്ക് നന്മകളുടെ മേലങ്കിയണിയിക്കുന്ന രീതിയിലുള്ള ചരിത്രം രചിക്കുന്നവരും കലാ-സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്നവരും ശീനാരായണഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹിക വിപ്ലവകാരികളെയും ജാതി-ജന്മി വാഴ്ചയ്‌ക്കെതിരെ സമരം നടത്തിയ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ആക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഫാന്‍ഡ്രിയിലെ ജബ്യ എറിഞ്ഞ ഉരുളന്‍കല്ലുകള്‍ നാം പാഴാക്കിക്കൂടാ. ആ കല്ലുകള്‍ പെറുക്കിക്കൂട്ടി അതില്‍ സാംസ്‌കാരിക പരിവര്‍ത്തനം നടത്തി അവ വാക്കായും അക്ഷരമായും വരയായുമൊക്കെ ഇന്ത്യന്‍ ജാതിവ്യവസ്ഥ എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ എറിഞ്ഞുകൊണ്ടേയിരിക്കണം.

കടപ്പാട് : ഒന്നിപ്പ് മാസിക