|

നാണം കെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യക്കൊരു ആശ്വാസ വാര്‍ത്ത

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കെതിരായ ആദ്യ ടെസ്റ്റ് ഇന്നിങ്‌സ് തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജനുവരി മൂന്നിന് കേപ്ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ കളിക്കാനുള്ള സാധ്യതയേറി. നടുവിന് പരുക്കേറ്റ് ജഡേജക്ക് സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനായിരുന്നില്ല.

ആദ്യടെസ്റ്റിന്റെ മൂന്നാം നാള്‍ കളി തുടങ്ങുന്നതിന് മുമ്പ് ജഡേജ ടീമിന്റെ വാം അപ്പ് സെഷനില്‍ കളിച്ചിരുന്നു. ആയാസരഹിതമായി ഓടിയ ജഡേജ ഫിറ്റ്‌നസ് ഡ്രില്ലുകള്‍ നടത്തുകയും ചെയ്തിരുന്നു.

മൂന്നാം ദിനം ലഞ്ച് ബ്രേക്കിനായി പിരിഞ്ഞപ്പോഴും ജഡേജ ബൗളിങ് പ്രാക്ടീസ് നടത്തിയിരുന്നു. ജഡേജയുടെ ബൗളിങ് ടീമിന്റെ ഹെല്‍ത്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് രജിനികാന്ത് നിരീക്ഷിക്കുന്നതും കാണാമായിരുന്നു.

ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാണം കെട്ട തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ പരാജയം. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇപ്പോള്‍ 1-0ത്തിന് ദക്ഷിണാഫ്രിക്കയാണ് മുന്നില്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 245 നേടിയ ഇന്ത്യ ഓള്‍ ഔട്ടായി. ഒന്നാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 408 റണ്‍സ് നേടി 163 റണ്‍സിന്റെ ലീഡുമെടുത്തു. രണ്ടാമത്തെ ഇന്നിങ്‌സിനിറങ്ങില്‍ 131 റണ്‍സ് മാത്രം നേടി ഓള്‍ ഔട്ടായ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുടെ ലീഡ് പോലും മറികടക്കാനായില്ല.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 131 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. 82 ഒരു സിക്സും 12 ഫോറുമടക്കം 76 റണ്‍സ് കോഹ്‌ലി നേടി.

26 തിരഞ്ഞെടുത്ത ശുഭ്മാന്‍ ഗില്‍ മാത്രമാണ് കോഹ്‌ലിയെ കൂടാതെ രണ്ടാം ഇന്നിങ്സില്‍ രണ്ടക്കം കടന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), യശസ്വി ജയ്സ്വാള്‍ (5), ശ്രേയസ് അയ്യര്‍ (6), കെ.എല്‍ രാഹുല്‍ (4), ആര്‍. അശ്വിന്‍ (0), ശാര്‍ദുല്‍ താക്കൂര്‍ (2), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.

Content Highlight: A comforting news for India after the humiliating defeat against south africa