എസ്.പിയെയും ബി.എസ്.പിയെയും പരിഗണിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയ്ക്ക് കോണ്‍ഗ്രസ് വ്യക്തമായ സ്ഥാനം യു.പിയില്‍ ഉറപ്പിച്ചു കഴിഞ്ഞു; ശരത് പ്രധാന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചര്‍ച്ച കോണ്‍ഗ്രസ് അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി അനുവദിച്ച 1000 ബസ്സുകളെ മുന്‍നിര്‍ത്തിയായിരുന്നു. കോണ്‍ഗ്രസ് കൊടുത്ത പട്ടികയില്‍ പകുതി ബസ്സുകള്‍ക്ക് പെര്‍മിറ്റില്ലെന്നും മറ്ര് വാഹനങ്ങളും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി കോണ്‍ഗ്രസിന് മറുപടി നല്‍കി. ബി.ജെ.പിയുടെ കൊടി ബസിന്റെ മുന്നില്‍ കെട്ടിയിട്ടാണെങ്കില്‍ പോലും തൊഴിലാളികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളായ ബി.എസ്.പിയെയും എസ്.പിയെയും പരിഗണിക്കുമ്പോള്‍ താരതമ്യേന ചെറിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് രാഷ്ട്രീയ ചര്‍ച്ചകളില്‍ വലിയ ഇടം നേടാന്‍ ബസ് വിവാദം കൊണ്ട് കഴിഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇടപെടല്‍ കോണ്‍ഗ്രസിനെ വാര്‍ത്തകളില്‍ കൊണ്ടു വന്നിരുന്നുവെങ്കിലും ഇത്തവണ വലിയ ഇടമാണ് ലഭിച്ചത്. അതിനെ കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശരത് പ്രധാന്‍ പ്രതികരിച്ചു.
‘ഇതാദ്യമായല്ല പ്രിയങ്ക തന്റെ മികവ് കൊണ്ട് മായാവതിയെയും അഖിലേഷിനെയും പിന്നിലാക്കുന്നത്. സോന്‍ഭദ്ര കൂട്ടക്കൊല സംഭവത്തിലാണെങ്കിലും ഉന്നാവോ പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന സംഭവത്തിലും പ്രിയങ്ക പ്രതികരണത്തില്‍ മുന്നിലായിരുന്നു. ഇപ്പോഴത്തെ സംഭവത്തിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. എസ്.പിയെയും ബി.എസ്.പിയെയും പരിഗണിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയ്ക്ക് കോണ്‍ഗ്രസ് വ്യക്തമായ സ്ഥാനം യു.പിയില്‍ ഉറപ്പിച്ചു കഴിഞ്ഞു. 2022ലെ തെരഞ്ഞെടുപ്പില്‍ ഇതൊക്കെ ഗുണകരമാവുമോ എന്ന് പറയുവാനാവില്ല, പക്ഷെ അവര്‍ക്ക് സ്വീകാര്യത ലഭിക്കാന്‍ ഇതൊക്കെ ഗുണപരമാവും’, ശരത് പ്രധാന്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്ക് നടക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നയുടനേയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇവര്‍ക്ക് വേണ്ടി 1000 ബസ്സുകള്‍ വാഗ്ദാനം ചെയ്തത്. പ്രിയങ്ക ഗാന്ധിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ എതിരാളികളെ സമ്മര്‍ദ്ദത്തിലാഴ്ത്തി.
സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഈ നീക്കത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളായ എസ്.പി, ബി.എസ്.പി എന്നിവരെ മാത്രമല്ല ഭരണകക്ഷിയായ ബി.ജെ.പിയെയും സമ്മര്‍ദ്ദത്തിലാഴ്ത്തി. സര്‍ക്കാരിന് പ്രിയങ്കയുടെ വാഗ്ദാനം സ്വീകരിക്കേണ്ടി വന്നു.
പ്രിയങ്ക ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങളോടൊപ്പം ചേരാന്‍ എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും നിര്‍ബന്ധിതരായി. ആദ്യം പ്രിയങ്ക ഗാന്ധിയുടേത് രാഷ്ട്രീയ നാടകമാണെന്നാണ് മായാവതി പ്രതികരിച്ചത്. തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
സംസ്ഥാനത്തുടനീളമുള്ള തൊഴിലാളികള്‍ക്കൊരു സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രതിപക്ഷത്താണെങ്കിലും ഞങ്ങള്‍ സഹായിക്കാന്‍ തയ്യാറാണെന്നാണ് ആ സന്ദേശമെന്ന് നിരീക്ഷകര്‍ പറയുന്നു.
‘ഇതൊരു പ്രതിസന്ധിയാണ്, വിഷയത്തില്‍ സര്‍ക്കാര്‍ പരുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് കരുതുന്നത് തൊഴിലാളികളെ സഹായിച്ചതിലൂടെ രാഷ്ട്രീയ നേട്ടം കൈവരിച്ചുവെന്നാണ്’, ലഖ്‌നൗ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു.
നേരത്തെയും യു.പി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരെ പോരാടുന്ന ജനങ്ങളെ യു.പി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്ന് പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക