ബെയ്ജിങ്: ചൈനയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഡോങ് യുയുവിനെ ചാരക്കുറ്റം ചുമത്തി ഏഴ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് ചൈന. ചൈനയിലെ കമന്റേറ്ററും എഡിറ്ററുമായ ഡോങ് യുയു 2022 ഫെബ്രുവരിയില്‍ ജപ്പാനീസ് നയതന്ത്രഞ്ജനുമായി ഒരു റസ്റ്റോറന്റില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചക്കിടയില്‍ വെച്ചാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ കോടതിയുടെ വിധിപകര്‍പ്പില്‍ അന്നത്തെ ജാപ്പനീസ് അംബാസഡര്‍ ഹിഡിയോ തരുമിയെയും ഷാങ്ഹായ് ആസ്ഥാനമായുള്ള ചീഫ് ഡിപ്ലോമറ്റായ മസാറു ഒകാഡയെയും ചാരസംഘടനയുടെ ഏജന്റുമാരായാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും കുടുംബത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് സുപ്രധാന പത്രങ്ങളിലൊന്നായ ഗുവാങ്മിംഗ് ഡെയ്ലിയില്‍ എഡിറ്റോറിയല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി ഹെഡ് ആയി ഡോങ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പിന്തുണയുള്ള മറ്റ് പത്രങ്ങളക്കാള്‍ ഒരുകാലത്ത് ഈ പത്രം കൂടുതല്‍ ലിബറല്‍ ആയി വായനക്കാര്‍ കണക്കാക്കിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ചൈനീസ് എഡിഷനിലും ഡോങ് വാര്‍ത്തകള്‍ എഴുതിയിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ എല്ലാം തന്നെ ചൈനയിലെ ഭരണഘടനാ ജനാധിപത്യത്തിനും രാഷ്ട്രീയ പരിഷ്‌ക്കരണത്തിനും ഡോങ് വാദിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാംതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിരുദ്ധ നിലപാടായാണ് കണക്കാക്കിയിരുന്നത്.
പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയറിന്റെ ഭാഗമായി വിദേശ നയതന്ത്രജ്ഞര്‍, പണ്ഡിതന്മാര്‍, മറ്റ് പത്രപ്രവര്‍ത്തകര്‍ എന്നിവരുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുകയും ജപ്പാനീസ് അംബാസിഡറായ തരുമിയെ ഒരു സുഹൃത്തായുമാണ് കണക്കാക്കിയിരുന്നതെന്നും കുടുംബം പ്രസ്താവനയില്‍ പറയുന്നുണ്ട്.
Content Highlight: A Chinese journalist who dined with a Japanese diplomat was charged with espionage and sentenced to seven years