ഷൂട്ടിനിടക്ക് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ തലക്ക് അടിച്ച് നടന്‍ നാനാ പടേക്കര്‍. വരാണസിയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടക്കാണ് സംഭവം നടന്നത്. ആരാധകന്‍ അടുത്തേക്ക് വന്ന് ഫോണ്‍ ഉയര്‍ത്തിയ ഉടനെ തന്നെ നാനാ പടേക്കര്‍ തലക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബോഡി ഗാര്‍ഡ്‌സ് ഇയാളെ പിടിച്ച് മാറ്റി കൊണ്ടുപോയി.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നാനാ പടേക്കറിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒരു കൊച്ചുകുട്ടിയോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. സ്റ്റാര്‍ഡത്തിന്റെ അഹങ്കാരമാണ് നാനാ പടേക്കറിന്റെ പ്രവര്‍ത്തിയില്‍ കാണുന്നത് എന്നും വിമര്‍ശനമുണ്ട്.
വാക്‌സിന്‍ വാറാണ് ഒടുവില്‍ പുറത്ത് വന്ന നാനാ പടേക്കറിന്റെ ചിത്രം. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 28നാണ് റിലീസ് ചെയ്തത്. നാന പടേക്കര്‍, അനുപം ഖേര്‍, സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളില്‍ എത്തുന്നത്.
#WATCH | वाराणसी में फिल्म जर्नी की शूटिंग कर रहे नाना पाटेकर का फैन को थप्पड़ मारते हुए वीडियो वायरल हो गया। फैन नाना पाटेकर संग सेल्फी लेने पहुंचा तो अभिनेता ने गुस्से में उसके सिर पर थप्पड़ मारा। फिल्म की यूनिट के सदस्य ने लड़के की गर्दन पकड़कर भगाया। pic.twitter.com/oU2WrY2Bv1
ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ആസാമീസ് എന്നിവയുള്‍പ്പെടെ 10ല്‍ അധികം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
Content Highlight: A child who tried to take a selfie was hit on the head; Criticism against Nana Patekar