| Saturday, 13th November 2021, 5:36 pm

നരിക്കുനിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ മരിച്ചു; ആറ് പേർ ചിത്സയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് കുട്ടിമരിച്ചു. ആറ് കുട്ടികള്‍ ചിത്സയിലാണ്. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. രണ്ടര വയസ്സായിരുന്നു.

വിവാഹ വീട്ടിലെ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റത്. കോഴിയിറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നതാണ് വിവരം.

വിവാഹവീട്ടിൽ നിന്നും പാർസലായി കൊണ്ടുവന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലേയും ബന്ധുവീടുകളിലേയും കുട്ടികളിലാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

ഈ ഭക്ഷണം കഴിച്ചാണ് അക്ബറിൻ്റെ മകൻ മുഹമ്മദ് യമിന് ആരോഗ്യപ്രശ്നങ്ങളുണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. യമിനെ കൂടാതെ മറ്റു വീടുകളിലുള്ള ആറ് കുട്ടികൾക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവരെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആകെ 11 കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാല് പേർ ഇന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  A child died due to food poisoning in Narikkuni, Kozhikode

We use cookies to give you the best possible experience. Learn more