ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിയുള്ള അമ്മയ്ക്കും കുഞ്ഞിനും ക്രൂര മര്‍ദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2015, 8:15 pm
ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ചുവെന്നാരോപിച്ച് ഭിന്നശേഷിയുള്ള അമ്മയ്ക്കും എട്ട് വയസുകാരന്‍ മകനും ക്രൂര മര്‍ദ്ദനം. ഒരു ടീച്ചറും അവരുടെ ഭര്‍ത്താവുമാണ് ചേര്‍ന്നാണ് ഇവരെ മര്‍ദ്ദിച്ചത്. ഇവരുടെ വീട്ടിലെ വീട്ടുജോലിക്കാരിയാണ് മര്‍ദ്ദനത്തിനിരയായ സ്ത്രീ. ഇരുമ്പ് തണ്ടുകൊണ്ടാണ് ഇവരെ മര്‍ദ്ദിച്ചത്.
വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ഇവരെ മര്‍ദ്ദിച്ചത്. തന്റെ സാരിയും കുട്ടിയുടെ വസ്ത്രവും അഴിച്ചുമാറ്റിയതിന് ശേഷമാണ് മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനത്തിന് ഇരയായ സ്ത്രീ പറഞ്ഞു. മര്‍ദ്ദന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ അനന്തരഫലം മോശമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ അറിയിച്ചു.
ഒരു സ്പൂണ്‍ പാല്‍പ്പൊടി എടുത്തതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.