| Thursday, 28th November 2024, 6:47 pm

പുനലൂരില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പുനലൂരില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവ്. മലപ്പുറം വണ്ടൂര്‍ വെള്ളയൂര്‍ സ്വദേശിയായ മുഹമ്മദ് റംഷാദിനെയാണ് കോടതി കഠിനതടവിന് വിധിച്ചത്.

തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. പുനലൂര്‍ കോടതിയുടേതാണ് നടപടി. പുനലൂര്‍ വെഞ്ചേമ്പ് മദ്രസയിലെ അധ്യാപകനായിരുന്നു റംഷാദ്.

ഏഴുവയസുകാരിയെ 2022 മുതല്‍ 2023 വരെ പല സമയങ്ങളിലായി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിന്നീട് ഇയാള്‍ അറസ്റ്റിലാകുകയും ചെയ്തു.

അന്വേഷണത്തിനിടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്ത് നിന്ന് റംഷാദ് പിടിയിലാകുകയായിരുന്നു. പുനലൂര്‍ പൊലീസാണ് മുഹമ്മദ് റംഷാദിനെ അറസ്റ്റ് ചെയ്തത്.

Content Highlight: A case of molesting a 7 year old girl in Punalur; Madrasah teacher sentenced to 33 years rigorous imprisonment

We use cookies to give you the best possible experience. Learn more