കാഞ്ഞങ്ങാട്: ഒമ്പത് വയസുകാരിയായ വിദ്യാര്‍ത്ഥിയെ തല്ലിയ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ പൊലീസ് കേസ്. അജാനൂരിലെ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സെപ്തംബര്‍ ഒന്നാം തീയതി നാല് മണിക്ക് ടീച്ചറുടെ വീട്ടില്‍ നിന്നും ട്യൂഷനെടുക്കുന്നതിനിടെയാണ് സംഭവം. ട്യൂഷന്‍ ടീച്ചര്‍ കുട്ടിയോട് വായിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിക്ക് വായിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ടീച്ചര്‍ കുട്ടിയെ തല്ലുകയായിരുന്നു.
ടീച്ചറുടെ ആവശ്യപ്രകാരം വിദ്യാര്‍ത്ഥി വായിക്കാത്തതിനെ തുടര്‍ന്ന് വടി കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് ലഭിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
വടികൊണ്ട് അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് സാരമായ പരിക്കുകള്‍ ഉണ്ടായതിനാല്‍ പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ കുട്ടിയുടെ കൈവിരല്‍ ചതഞ്ഞതായും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് ലഭിച്ച പരാതിയില്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പ്രാഥമിക ചികിത്സയാക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ കുട്ടികള്‍ക്കെതിരെയുണ്ടാവുന്ന നടപടികള്‍ നിരോധിച്ചിട്ടുള്ളതാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം (ആര്‍.ടി.ഇ) 2009 പ്രകാരം സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്.
Content Highlight: a case has been against the tution teacher who beat up the nine year old girl and injured