Kerala News
വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 13, 04:03 am
Monday, 13th January 2025, 9:33 am

കോഴിക്കോട്: വടകരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ശ്മശാന റോഡിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ചോറോട് സ്വദേശി ചന്ദ്രനാണ് മരിച്ചത്.

ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചയോടെ പറമ്പില്‍ നിന്ന് പുക ഉയരുന്നത് കണ്ട സ്ഥലത്തിന്റെ ഉടമയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ വടകര പൊലീസ് മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ഒരു തുണിസഞ്ചിയും കത്തും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Content Highlight: A burnt body was found in an empty field in Vadakara