ബെംഗളൂരു: കര്‍ണാടകയില്‍ പൊതുസ്ഥലത്തുവെച്ച് പരസ്യമായി ഒരു സ്ത്രീയുടെ മുഖത്തടിച്ച് ബി.ജെ.പി മന്ത്രി. ശനിയാഴ്ച പട്ടയം വിതരണം ചെയ്യുന്ന ഒരു ചടങ്ങിനിടെയാണ് സംഭവം. മന്ത്രി യുവതിയെ തല്ലുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്.
കര്‍ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രിയായ ബി.ജെ.പിയുടെ വി. സോമണ്ണ യുവതിയെ തല്ലുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
കാമരാജനഗര്‍ ജില്ലയിലെ ഹംഗല ഗ്രാമത്തില്‍ പട്ടയം വിതരണം ചെയ്യാനെത്തിയതായിരുന്നു വി. സോമണ്ണ. പട്ടയം ലഭിക്കാത്തതില്‍ ദേഷ്യപ്പെട്ട സ്ത്രീയെയാണ് മന്ത്രി അടിച്ചത്.
ആക്രമണത്തിനിരയായിട്ടും യുവതി ഉടന്‍ തന്നെ മന്ത്രിയുടെ കാലില്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാം. റവന്യൂ വകുപ്പിന് കീഴിലുള്ള പട്ടയം ലഭിക്കാത്തതിന്റെ ദുരനുഭവം വിവരിക്കാന്‍ മന്ത്രിയെ സമീപിച്ചപ്പോഴാണ് സാമണ്ണ തന്റെ കരണത്തടിച്ചതെന്ന് യുവതി പറയുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ സോമണ്ണ മാപ്പ് പറഞ്ഞു.
CONTENT HIGHLIGHT: A BJP minister slapped a woman’s face in public in Karnataka