| Tuesday, 12th November 2019, 3:08 pm

'പക്ഷികളുടെ പറുദീസയില്‍' ചത്തുപൊങ്ങിയത് ആയിരക്കണക്കിന് പക്ഷികള്‍; സാംഭര്‍ തടാകതീരത്ത് കണ്ടെത്തിയത് ദേശാടനപക്ഷികളുടെ ജഡം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജസ്ഥാന്‍: രാജസ്ഥാനിലെ സാംഭര്‍ തടാകക്കരയില്‍ ആയിരക്കണക്കിന് ദേശാടനക്കിളികള്‍ ചത്ത നിലയില്‍. ജയ്പൂരിന് സമീപത്തുള്ള രാജ്യത്തെ വലിയ ഉപ്പുജല തടാകക്കരയിലാണ് പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയത്.

പത്തോളം ഇനങ്ങളില്‍പ്പെട്ട ആയിരക്കണക്കിന് പക്ഷികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജലമലിനീകരണം മൂലമാണ് പക്ഷികള്‍ ചത്തതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വിസെറ ടെസ്റ്റ് റിപ്പോര്‍ട്ട് വന്നാലെ കൂടുതല്‍ പറയാന്‍ കഴിയൂവെന്നും അധികൃതര്‍ പറഞ്ഞു.

വനംവകുപ്പ് തടാകക്കരയില്‍ നിന്നും പക്ഷികളുടെ ജഡം ശേഖരിക്കുകയായിരുന്നു. 1500 ഓളം പക്ഷികള്‍ ചത്തെന്നാണ് അധികൃതരുടെ കണക്കെങ്കിലും അയ്യായിരത്തിലധികം പക്ഷികള്‍ ചത്തിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പക്ഷികളുടെ ജഡവും തടാകത്തില്‍ നിന്നുള്ള ജലവും ശേഖരിച്ച് ഭോപ്പാലിലേക്ക് അയച്ചിരിക്കുകയാണ് ജയ്പുരില്‍ നിന്നുള്ള മെഡിക്കല്‍ സംഘം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജലത്തില്‍ വിഷാംശമോ ബാക്ടീരിയയോ വൈറസോ ഉള്ളതിനാലാവാം പക്ഷികള്‍ കൂട്ടമായി ചത്തതെന്ന് ഫോറസ്റ്റ് റേഞ്ചര്‍ രാജേന്ദ്ര ജാഖര്‍ പറഞ്ഞു. ചിലപ്പോള്‍ മേഖലയില്‍ കഴിഞ്ഞ ദിവസം വീശിയ കൊടുങ്കാറ്റാവാം കാരണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചക്രവാകം, കോരിച്ചുണ്ടന്‍, അവോസെറ്റ് കുളക്കോളി, വെള്ളക്കൊക്കന്‍ കുളക്കോഴി, പവിഴക്കാലി എന്നീ പക്ഷികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

We use cookies to give you the best possible experience. Learn more