| Thursday, 3rd January 2013, 11:48 am

ടാറ്റാ നാനോ വലുതാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ടാറ്റാ നാനോ കരുതിയ പോലെ വിജയം കാണാത്തതിന്റെ ക്ഷീണം ടാറ്റയ്ക്ക് ഇതുവരെ മാറിയിട്ടില്ല. ആദ്യത്തെ ചുവട് പിഴച്ചെങ്കിലും നാനോയില്‍ വീണ്ടും പരീക്ഷണത്തിനൊരുങ്ങുകയാണ് ടാറ്റ.[]

അല്‍പ്പം കൂടി കൂടുതലുള്ള എഞ്ചിന്‍ കപ്പാസിറ്റിയോടുകൂടിയുള്ള നാനോയാണ് ടാറ്റ പദ്ധതിയിടുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള പുതിയ നാനോ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

മാരുതി ആള്‍ട്ടോയെ വെല്ലുവിളിക്കാനൊരുങ്ങിയാണ് ടാറ്റയുടെ പുതിയ പദ്ധതി. 79 സിസി ആണ് ആള്‍ട്ടോയുടെ എഞ്ചിന്‍ കപ്പാസിറ്റി. കൂടാതെ നാനോയുടെ സെഡാന്‍ മോഡലിനും ടാറ്റ തയ്യാറെടുക്കുന്നുണ്ടത്രേ.

നിലവില്‍ 624 സിസി ആണ് നാനോയുടെ കപ്പാസിറ്റി. 966 സിസി കപ്പാസിറ്റിയുള്ള പുതിയ നാനോയാണ് തയ്യാറാവുന്നത്. ബൂട്ടോടുകൂടിയ മോഡലും പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്.

ഒരു ലക്ഷം രൂപയ്ക്ക് സാധാരണക്കാരന്റെ കാര്‍ എന്ന ലേബലിലാണ് നാനോ പുറത്തിറങ്ങിയത്. നാനോയുടെ ദല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 1.55 മുതല്‍ 2.16 ലക്ഷം വരെയാണ്.

ഇതുവരെയായി  2.2 ലക്ഷം യൂണിറ്റ് കാറുകളാണ് ടാറ്റ വിറ്റഴിച്ചത്. 2012 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നാനോയുടെ വില്‍പ്പനയില്‍ 5.8 ശതമാനം വര്‍ധനവുണ്ടായതായി കമ്പനി അറിയിച്ചു.

We use cookies to give you the best possible experience. Learn more