| Tuesday, 14th May 2024, 10:58 am

ഐ.പി.എല്ലില്‍ ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടി; പ്ലേ ഓഫ് മേഹങ്ങള്‍ നഷ്ടമാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കത്തിന് ശേഷം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ടി-20 ലോകകപ്പാണ്. ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള വമ്പന്‍ തയ്യാറെടുപ്പുകളില്‍ ആണ് താരങ്ങളും ടീമുകളും. എല്ലാ ടീമുകളുടെയും അവസാന 15 അംഗ സ്‌ക്വാഡ് ഇതിനോടകം പുറത്തുവിട്ടു കഴിഞ്ഞു.

ജൂണ്‍ രണ്ടിന് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും കാനഡയുമാണ് ഏറ്റുമുട്ടുന്നത്. അന്നുതന്നെ വെസ്റ്റ് ഇന്‍ഡീസ് പാപുവ ന്യൂ ഗിനിയെ നേരിടും.

എന്നാല്‍ ഇതിനെല്ലാം പുറമേ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് വമ്പന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ലോകകപ്പിന്റെ തയ്യാറെടുപ്പിന് വേണ്ടി ഇന്റര്‍നാഷണല്‍ ഡ്യൂട്ടിക്ക്ക്ക് ഇംഗ്ലണ്ടിന്റെ താരങ്ങള്‍ തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് വേണ്ടി താരങ്ങള്‍ക്ക് ഐ.പി.എല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടും.

എന്നാല്‍ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനാണ് വമ്പന്‍ തിരിച്ചടി സംഭവിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഏഴ് മത്സരങ്ങളില്‍ കനത്ത പരാജയം ഏറ്റുവാങ്ങി പിന്നീട് നിര്‍ണായക ഘട്ടത്തില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയ ബെഗളൂരു ഇപ്പോള്‍ സമ്മര്‍ദത്തിലാണ്. ടീമിലെ മികച്ച താരങ്ങളായ റീസ് ടോപ്ലെയും വില്‍ ജാക്‌സും ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയതാണ് ടീമിന് തിരിച്ചടിയായത്.

ഇതോടെ ടീമിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് കനത്ത പ്രഹരമാണ് സംഭവിച്ചത്. വില്‍ ജാക്‌സ് നിര്‍ണായക ഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ടോപ്ലെ വിക്കറ്റുകളും നേടിയിരുന്നു.

ഇംഗ്ലണ്ട് ടി20 ലോകകപ്പ് ടീമിലെ ജോസ് ബട്ട്‌ലര്‍, ഫില്‍ സാള്‍ട്ട്, വില്‍ ജാക്ക്‌സ്, ജോണി ബെയര്‍‌സ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്‍, മൊയിന്‍ അലി, സാം കറന്‍, മാര്‍ക്ക് വുഡ്, റീസ് ടോപ്ലെ എന്നിവരാണ് ഐ.പി.എല്ലില്‍ നിന്ന് പിന്‍വാങ്ങിയത്.

Content Highlight: A Big Set Back For RCB In IPL

We use cookies to give you the best possible experience. Learn more