Advertisement
Sports News
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു! പന്തിന് കനത്ത തിരിച്ചടി; ക്യാപ്റ്റനില്ലാതെ ദല്‍ഹി
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 11, 10:25 am
Saturday, 11th May 2024, 3:55 pm

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സ് 20 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്. ഇതോടെ പ്ലെയ് ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ദല്‍ഹിക്ക് സാധിച്ചിരിക്കുകയാണ്. 12 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും ആറ് തോല്‍വിയുമാണ് ടീമിനുള്ളത്. 12 പോയിന്റാണ് ടീം സ്വന്തമാക്കിയത്.

എന്നാല്‍ ഇതിനെല്ലാം പുറമെ വമ്പന്‍ തിരിച്ചടിയാണ് ദല്‍ഹി ക്യാപ്റ്റന്‍ റിഷബ് പന്തിന് സംഭവിച്ചിരിക്കുന്നത്. രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന്റെ കുരുക്കില്‍ പെട്ട പന്തിനെ ബി.സി.സി.ഐ സസ്പന്റ് ചെയ്തിരിക്കുകയാണ്.

മൂന്ന് മത്സരത്തിലാണ് ദല്‍ഹി ക്യാപ്റ്റന് ഈ സീസണില്‍ കുറഞ്ഞ ഓവര്‍ റേറ്റില്‍ പിഴ അടക്കേണ്ടി വന്നത്. 30 ലക്ഷം രൂപയാണ് ഇതുവരെ താരത്തിന് പിഴ ലഭിച്ചത്.

നിയമപ്രകാരം മൂന്ന് മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റില്‍ ഒരു ടീം കുടുങ്ങിയാല്‍ ടീം ക്യാപ്റ്റനെ അടുത്ത മത്സരത്തില്‍ ബാന്‍ ചെയ്യും. ഇതോടെ ബെംഗളൂരിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ദല്‍ഹി ക്യാപ്റ്റന് പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്.

 

Content Highlight: A Big Set Back For Delhi Capitals Captain Rishabh Pant