national news
'ശശികല ആഗസ്ത് 14ന് മോചിതയാവും'; തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ച സൃഷ്ടിച്ച് ബി.ജെ.പി നേതാവിന്റെ ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 26, 02:21 pm
Friday, 26th June 2020, 7:51 pm

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴിയായിരുന്ന വി.കെ ശശികല ആഗസ്ത് 14ന് ജയില്‍മോചിതയാവുമെന്ന് ബി.ജെ.പി നേതാവിന്റെ ട്വീറ്റ്. ബിജെ.പി നേതാവ് ഡോ. അസീര്‍വതം ആചാരിയാണ് ട്വീറ്റ് ചെയ്തത്.

2017 ഫെബ്രുവരി 15നാണ് ശശികല ജയിലിലെത്തിയത്. നാല് വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാവാന്‍ ഒരുങ്ങവേയാണ് ബി.ജെ.പി നേതാവിന്റെ ട്വീറ്റ്.

 

ഭര്‍ത്താവ് നടരാജന് അസുഖമായതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ ശശികലക്ക് അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. 2019 മാര്‍ച്ചില്‍ നടരാജന്‍ അന്തരിച്ചതിനെ തുടര്‍ന്ന് 12 ദിവസത്തെ പരോളും നല്‍കിയിരുന്നു.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശശികലയുടെ മടങ്ങിവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ ബലാബലങ്ങള്‍ക്ക് മാറ്റമുണ്ടാക്കും. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ