കാലുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ ശരീരത്തില്‍ കണ്ടെത്തിയത് 75 സൂചികള്‍: സൂചികള്‍ ബോധപൂര്‍വ്വം സ്ഥാപിച്ചതെന്ന് ഡോക്ടര്‍മാര്‍
India
കാലുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ ശരീരത്തില്‍ കണ്ടെത്തിയത് 75 സൂചികള്‍: സൂചികള്‍ ബോധപൂര്‍വ്വം സ്ഥാപിച്ചതെന്ന് ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd May 2017, 11:35 am

 

ജയ്പൂര്‍: കാലുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ രോഗിയുടെ ദേഹത്തു കണ്ടെത്തിയത് 75പിന്നുകള്‍. എക്‌സ്‌റേ പരിശോധനയിലാണ് സൂചികള്‍ കണ്ടെത്തിയത്. കൈകളിലും കാലുകളിലും കഴുത്തിലുമായാണ് സൂചികള്‍ തറിച്ചുനില്‍ക്കുന്നത്.

രാജസ്ഥാനിലെ കോട്ടയിലുള്ള ബദ്രിലാല്‍ മീന എന്ന 56കാരന്റെ ശരീരത്തിലാണ് ഇത്രയേറെ സൂചികള്‍ കണ്ടെത്തിയത്. മുട്ടുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാലിലെ എക്‌സ്‌റേയില്‍ സൂചി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധനയ്ക്കു വിധേയനാക്കിയത്. ഇതോടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും സൂചികള്‍ തറിച്ചുനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു.


Must Read: യുവതിയെ ചോദ്യം ചെയ്യാനെത്തിയ ആന്റി റോമിയോ സ്‌ക്വാഡ് അംഗത്തെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് നാട്ടുകാര്‍


ഇത്രയും സൂചികള്‍ ശരീരത്തില്‍ എങ്ങനെ വന്നുപെട്ടു എന്നതു സംബന്ധിച്ച് രോഗിക്കോ കുടുംബത്തിനോ യാതൊരു അറിവുമില്ല. അതേസമയം ഈ സൂചികള്‍ ബോധപൂര്‍വ്വം ആരോ കുത്തിവെച്ചതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

75 പിന്നുകളില്‍ 40 എണ്ണം തൊണ്ടയിലും 25 എണ്ണം വലതുകാലിലും ഇരു കൈകളിലും രണ്ടെണ്ണം വീതവുമാണുള്ളത്.

റെയില്‍വേ കമ്പനിയില്‍ ജോലി ചെയ്യുന്ന ബദ്രിലാല്‍ ഇപ്പോള്‍ മുംബൈയിലെ റെയില്‍വേ ആശുപത്രിയിലാണ്.

ശസ്ത്രക്രിയ നടത്തി പിന്നു പുറത്തെടുക്കാന്‍ ഒരു ആശുപത്രികളും തയ്യാറാവുന്നില്ലെന്ന് ബദ്രിലാലിന്റെ കുടുംബം ആരോപിക്കുന്നു.