| Tuesday, 5th July 2022, 11:59 pm

കൊല്ലത്ത് തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞ് മരിച്ചനിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം കടക്കലില്‍ തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.
കടയ്ക്കല്‍ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ മകള്‍ ഫാത്തിമ ആണ് മരിച്ചത്.

വീട്ടില്‍ തൊട്ടിലില്‍ ഉറക്കിക്കിടത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. കുഞ്ഞിന്റെ ശരീരം തണുത്ത നിലയിലായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

CONTENT HIGHLIGHTS: A baby who was put to sleep in a crib in Kollam is dead

Latest Stories

We use cookies to give you the best possible experience. Learn more