2025 ഐ.പി.എല്‍ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിട്ട് പോകുമെന്നും ഏതെല്ലാം താരങ്ങളെ ടീമില്‍ നിലനിര്‍ത്തുമെന്നുമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.
2024 ഐ.പി.എല്ലില്‍ വലിയ കോളിളക്കം നടന്ന ടീമായിരുന്നു മുംബൈ ഇന്ത്യന്‍സ്. മുംബൈക്ക് വേണ്ട് അഞ്ച് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത രോഹിത് ശര്‍മയ്ക്ക് പകരമായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ടീം എത്തിച്ചിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ച് രോഹിത്തിന്റെ സ്ഥാനത്തേക്ക് എത്തിയതോടെ മുംബൈയില്‍ പ്രശ്നങ്ങള്‍ വഷളായിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത സീസണില്‍ രോഹിത് ടീം വിടുമെന്ന സൂചനയും നല്‍കിയിരുന്നു. ഇപ്പോള്‍ രോഹിത് ശര്‍മ ആര്‍.സി.ബിയില്‍ പോവാന്‍ സാധ്യതയുണ്ടെന്ന് സംസാരിക്കുകയാണ് മുന്‍ ആര്‍.സി.ബി താരം എ.ബി. ഡിവില്ലിയേഴ്‌സ്.
‘രോഹിത് മുംബൈയില്‍ നിന്ന് ആര്‍.സിബിയിലേക്ക് പോയാല്‍ അത് ഒരു വമ്പന്‍ വാര്‍ത്തായാകും. ആ ഹെഡ് ലൈന്‍ ഒന്ന് ആലോചിച്ച് നോക്കൂ, അത് ഹര്‍ദിക് മുംബൈയില്‍ എത്തിയതിനേക്കാള്‍ വലുതാണ്. ദൈവേമ…രോഹിത് ആര്‍.സി.ബിയില്‍ എത്തിയാല്‍ അത് അമ്പരപ്പിക്കും, അതിനുള്ള ചാന്‍സ് ഉണ്ട്. എന്നാല്‍ മുംബൈയെ രോഹിത് വിടുമെന്ന് എനിക്ക് തോന്നുന്നില്ല,’ എ.ബി. ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞത്.
മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ മികച്ച കോംബിനേഷനാണ് രോഹിത് ശര്‍മയും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും. ബെംഗളൂരു രോഹിത്തിനെ സ്വന്തമാക്കിയാല്‍ വിരാടും രോഹിത്തും തമ്മിലുള്ള മികച്ച കോംബോ കളത്തില്‍ കാണാന്‍ സാധിക്കും.
ഐ.പി.എല്ലില്‍ ഇതുവരെ രോഹിത് 257 മത്സരത്തില്‍ലെ 252 മത്സരത്തില്‍ നിന്ന് 6628 റണ്‍സാണ് നേടിയത്. അതില്‍ 109 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 29.72 എന്ന ആവറേജും 131.14 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് രോഹിത്തിനുള്ളത്. രണ്ട് സെഞ്ച്വറിയും 43 അര്‍ധ സെഞ്ച്വറിയുമാണ് ഐ.പി.എല്ലില്‍ താരം ഇതുവരെ നേടിയത്. 599 ഫോറും 280 സിക്‌സുമാണ് ഹിറ്റ്മാന്‍ രോഹിത് ഐ.പി.എല്ലില്‍ ഇതുവരെ അടിച്ച് കൂട്ടിയത്.
Content Highlight: A.B.D Villiers Talking About Rohit Sharma