ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025 ഐ.പി.എല്ലിന്റെ മെഗാ താരലേലത്തിനാണ്. നവംബര്‍ 24- 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം നടക്കുക. 18ാം സീസണിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക പുറത്ത് വിട്ടിരുന്നു.
ഇതോടെ മെഗാലേലത്തില്‍ ബെംഗളൂരു സ്വന്തമാക്കേണ്ട താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ആര്‍.സി.ബി.താരവും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസവുമായ എ.ബി.ഡി. വില്ലിയേഴ്‌സ്. പുതിയ സീസണില്‍ ബെംഗളൂരിന് വേണ്ടത് മികച്ച ബൗളിങ് നിരയാണെന്ന് താരം ചൂണ്ടിക്കാണിച്ചു.
മാത്രമല്ല ഞാന്‍ ഭുവനേശ്വര്‍ കുമാറിനും മുന്‍ഗണന നല്‍കുന്നു. ഇവര്‍ എന്റെ നാല് പിക്കുകളാണ്, പേഴ്സ് മുഴുവനും ഞാന്‍ അവര്‍ക്കായി ചെലവഴിക്കും. ചഹല്‍, റബാദ, ഭുവനേശ്വര്‍, അശ്വിന്‍ എന്നിവരെയാണ് വേണ്ടത്. ഈ നാലുപേരെയും കിട്ടിയ ശേഷം ബാക്കിയുള്ള പണം കൊണ്ട് നമുക്ക് മറ്റ് കളിക്കാരെ വാങ്ങാം,’എ.ബി. .ഡി. വില്ലിയേഴ്‌സ് പറഞ്ഞു.
മൂന്ന് ആര്‍.ടി.എം ഓപ്ഷനുകളും (ഒരു അണ്‍ക്യാപ്ഡ് താരവും രണ്ട് ക്യാപ്ഡും താരങ്ങളും അല്ലെങ്കില്‍ മൂന്ന് ക്യാപ്ഡ് താരങ്ങള്‍) ടീമിനുണ്ട്. മെഗാ താരലേലത്തിന് 83 കോടി രൂപയാണ് ടീമിന്റെ പക്കലുള്ളത്.
Content Highlight: A.B.D Villiers Select Four Players For R.C.B In 2025 IPL